Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ജില്ലകളിലും ഇടി മിന്നലോട്കൂടിയ മഴക്ക് സാധ്യത, 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. 2018ലെ സമാനമായ പ്രളയ സാഹചര്യമായിരുന്നു ഇന്നലെ കേരളത്തിന്റെ ജില്ലകളില്‍. കോട്ടയത്താണ് എറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. കോട്ടയത്തെ മലയോര ഗ്രാമമായ കുട്ടിക്കല്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളെ മുള്‍മുനയില്‍ നിര്‍ത്തി മഴ താണ്ഡവമായിടത്. നിവധിപേര്‍ മരിക്കുകയും, നിരവധി പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലെ കവളപ്പാറ ദുരന്തത്തിന് സമാനമായ ദുരന്തവും കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. നിരവധി പേരാണ് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നത്.

ph

കോട്ടയത്ത് ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ആറ് പേര്‍ മരിച്ചു. ഇന്ന് രാവിലെ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എന്നാല്‍ ഇയാളുടെ മൃതദേഹം കൂട്ടിക്കലില്‍ കണാതായതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞ് വരുന്നത് സംസ്ഥാനത്ത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റുപ്പെട്ട മഴക്ക് സാധ്യതുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്കുംമണിക്കൂറില്‍ 40 കി.മി വറെ വീഴിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും. അറബിക്കടലിലും, ബംഗാള്‍ ഉള്‍ക്കടിലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. ഇവയുടെ ഇടയിലായിരുന്നു കേരളം.ഇതാണ് കേരളത്തില്‍ മഴശക്തമാകാന്‍ കാരണമായത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തോട് അടുത്തപ്പോഴാണ് മലയോര മേഖലയില്‍ തീവ്രമഴ ലഭിച്ചത്. ഇടുക്കിയിലെ പീരുമേട്ടില്‍ 25 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്.

ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച കേട്ടയത്തെ മീനച്ചിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളില്‍ വെള്ളം കുറയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മല്ലപ്പള്ളി നഗരത്തിലും ഇന്നലെ രാത്രി വെള്ളപ്പൊക്കമുണ്ടായി. കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഉരുള്‍പൊട്ടി ഇന്നലെ 14 പേരെയാണ് കാണാതയി. കാണതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പട്ട് രണ്ടു പേര്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൂട്ടിക്കലിലേക്ക് നാവികസേനയും ഇന്നെത്തും. ഇന്നലെ ഇവിടെ ആര്‍മിയുടെ നേതൃത്വത്തിലും, ഹെലികോപ്റ്ററുമുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് രാവിലെ എട്ടരയോടെ നാവികസേനയുടെ ഹെലികോപ്ടര്‍ പുറപ്പെടക. കൂട്ടിക്കലില്‍ ആറ് പേരേയും കൊക്കയാറില്‍ എട്ടുപേരെയുമാണ് ഇനി കണ്ടെത്താനുള്ളത്.

അതേസമയം കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്താണ് കടലാക്രമണത്തിന് സാധ്യതയുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യതൊഴിലാളികളും, തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ പറഞ്ഞു. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. കണ്ണൂരും, കോഴിക്കോട് ജില്ലകളില്‍ ചെറിയ രീതിയില്‍ നാശനഷ്ടമുണ്ടാക്കി. കോഴിക്കോട് ജില്ലയിലെ നെല്ലിപ്പൊയില്‍ ആനക്കാംപൊയില്‍ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തിരുവമ്പാടി ടൗണിലും വെള്ളം കയറി. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് നഗരത്തിലെ മന്ന മുതല്‍ കപ്പാലം വരെയുള്ള ഒന്നര കീലോമീറ്റര്‍ ഭാഗത്ത് വെള്ളം കയറി. നെഞ്ചൊപ്പമാണ് വള്ളം കയറിയത്. ബൈക്കുകളും, ഹെല്‍മറ്റ് വില്‍ക്കുന്ന കടയിലും വെള്ളം കയറി. സാധനങ്ങള്‍ നശിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ഓവു ചാല്‍ നിര്‍മാണമാണ് വെള്ളം കയറാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+