കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ തുടരുന്നു: പത്തനംതിട്ട ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 246 പേര്‍

Google Oneindia Malayalam News

പത്തനംതിട്ട: മഴ തുടരുന്നതിനിടെ പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളില്‍ 246 പേര്‍ കഴിയുന്നു. കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴഞ്ചേരി താലൂക്കിലെ നാലു ക്യാമ്പുകളിലായി 13 കുടുംബങ്ങളിലെ 16 പുരുഷന്മാരും 16 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പടെ 44 പേരാണുള്ളത്.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

തിരുവല്ല താലൂക്കില്‍ എട്ടു ക്യാമ്പുകളിലായി 37 കുടുംബങ്ങളിലെ 46 പുരുഷന്മാരും 46 സ്ത്രീകളും 47 കുട്ടികളും ഉള്‍പ്പടെ 139 പേരാണ് കഴിയുന്നത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പടെ നാലു പേരാണ് കഴിയുന്നത്. കോന്നി താലൂക്കിലെ ഒരു ക്യാമ്പിലായി 24 കുടുംബത്തിലെ 24 പുരുഷന്മാരും 29 സ്ത്രീകളും ആറു കുട്ടികളും ഉള്‍പ്പടെ 59 പേരുമാണ് കഴിയുന്നത്. കോഴഞ്ചേരിയില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ ഒന്‍പതും, തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന 13 പേരും കോന്നി ക്യാമ്പില്‍ കഴിയുന്ന 11 പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

hevy rain

കോവിഡ് രോഗ ലക്ഷണമുള്ളവരായ അഞ്ചുപേരാണ് കോന്നിയിലെ ക്യാമ്പില്‍ കഴിയുന്നത്. ഒരു ഗര്‍ഭിണിയും കോന്നി ക്യാമ്പില്‍ കഴിയുന്നു.
അടൂര്‍, കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി കോന്നി എന്നീ താലൂക്കുകളിലായി ഒന്‍പതു പേരുടെ വീടുകളാണു ഭാഗികമായി തകര്‍ന്നത്. അടൂര്‍ മൂന്ന്, കോഴഞ്ചേരി, റാന്നി എന്നിവിടങ്ങളില്‍ ഓരോ വീടും കോന്നി മല്ലപ്പള്ളി എന്നിവിടങ്ങളില്‍ രണ്ടു വീടുകളുമാണ് ഇതുവരെ ഭാഗികമായി തകര്‍ന്നത്.

മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Heavry Rain Alert In Kerala For The Coming Days | Oneindia Malayalan

English summary
Rains continue: 246 people are staying in 14 relief camps in Pathanamthitta district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X