Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണറുടെ മാധ്യമവിലക്ക് ജനാധിപത്യ വിരുദ്ധം: കെയുഡബ്ല്യുജെ

തിരുവനന്തപുരം: കേരള ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ് എന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ). മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണിത്. കൈരളി, ജയ്ഹിന്ദ്, മീഡിയാവണ്‍, റിപ്പോര്‍ട്ടര്‍ ടിവി എന്നീ ചാനലുകളെയാണ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിലക്കിയത്.

a

ഗവര്‍ണര്‍ തന്നെ നിര്‍ദ്ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയില്‍ നല്‍കിയ മാധ്യമങ്ങളുമുണ്ട് വിലക്ക് നേരിട്ടവയില്‍. ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവന്‍ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടര്‍ന്നാല്‍ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകും എന്ന് കെ യു ഡബ്‌ള്യു ജെ സംസ്ഥാന പ്രസിഡന്റ് എംവി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രാവിലെ നടത്തിയ പ്രതികരണവും പ്രതിഷേധാര്‍ഹമാണ്. തൊഴിലിന്റെ ഭാഗമായി വാര്‍ത്ത ശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ വേഷം മാറിവരുന്ന വ്യാജന്മാര്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും കേഡര്‍മാരല്ല. അത്യന്തം ദൗര്‍ഭാഗ്യകരമായ ഈ പ്രസ്താവന പിന്‍വലിക്കണമെന്ന് കെയുഡബ്‌ള്യുജെ നേതൃത്വം ആവശ്യപ്പെട്ടു.

രാഷ്ട്രീയം അടക്കം വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന മാധ്യമങ്ങളില്‍ തൊഴിലെടുക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍. റിപ്പോര്‍ട്ടിങിന് അടക്കം ഒന്നിച്ചു തന്നെയാണ് പോകുന്നതും. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഈ ഐക്യം തകര്‍ക്കാനുളള നീക്കമായിട്ട് കൂടിയേ ഇതിനെ വിലയിരുത്താനാകൂ. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ യോജിച്ചു നിന്ന് പോരാടുമെന്നും ഭാരവാഹികള്‍ അറിയിച്ചു..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+