മാണി ഏത് ദെെവത്തെയാ വിളിയ്ക്കുന്നത്, മാന്‍ഡ്രേക്കിനെ കിട്ടിയത് പോലെ പാവം പാവം ബിജു രമേശ്
തിരുവനന്തപുരം: കെഎം മാണിയ്‌ക്കെതിരെ ബാര്‍കോഴ ആരോപണവുമായി എത്തിയ പ്രമുഖ ബാര്‍ ഉടമ ബിജു രമേശിന് കഷ്ടകാലമാണോ? സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ തന്നെ ബാറുടമകളില്‍ പലരുടേയും സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്. എന്നാല്‍ കഷ്ടകാലം ഓരോന്നായി ബിജു രമേശിനെ തേടി വരികയാണ്. തലസ്ഥാനത്ത് നടപ്പാക്കുന്ന ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജു രമേശിന്റെ രാജധാനി ബില്‍ഡിംഗ്‌സ് പൊളിച്ച് മാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് .
കിഴക്കേക്കോട്ടയിലെ കെട്ടിടം 15 ദിവസത്തിനരം പൊളിയ്ക്കാന്‍ എഡിഎം വിആര്‍ വിനോദ് ഉത്തരവിട്ടു. കെട്ടിടം, തെക്കനംകര കനാല്‍ കൈയ്യേറി നിര്‍മ്മിച്ചതാണെന്നും 2005 ലെ ദുരന്തനിവാരണ നിയമം അനുസരിച്ച് പൊളിച്ച് മാറ്റണമെന്നുമാണ് നിര്‍ദ്ദേശം.

ഓപ്പറേഷന്‍ അനന്ത
എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധനയെത്തുടര്‍ന്നാണ് കെട്ടിടം പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചത്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഓപ്പറേഷന്‍ അനന്ത നടപ്പിലാക്കുന്നത്

രാജധാനി
ഓപ്പറേഷന്‍ അനന്ത പ്രകാരം പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളില്‍ ബിജുരമേശിന്റെ രാജധാനിയും ഉള്‍പ്പെട്ടിട്ടുണ്ട്

കഷ്ടകാലം
ബാറുകള്‍ പൂട്ടിയതിന് പിന്നാലെ രാജധാനി പൊളിച്ച് നീക്കാന്‍ ഉത്തരവ് കൂടി വനപ്പോള്‍ ബിജു രമേശിന് കഷ്ടകാലം തന്നെയെന്ന് ചിന്തിയ്ക്കാതെ തരമില്ല

മാണി....
കെഎം മാണിയ്‌ക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നിച്ച വ്യക്തിയാണ് ബിജു രമേശ്


Click it and Unblock the Notifications