പിണറായിക്ക് ഇരട്ടച്ചങ്കല്ല!! ഇരട്ടമുഖം!! എതിരാളികളെ വക വരുത്താൻ ഏത് മാർഗവും സ്വീകരിക്കും!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎ ഒ രാജഗോപാൽ രംഗത്ത്. പിണറായി ഇരട്ടച്ചങ്കനല്ല ഇരട്ടമുഖമുള്ള വ്യക്തിയാണെന്നാണ് രാജഗോപാലിന്റെ വിമർശനം. എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ഏത് മാർഗവും സ്വീകരിക്കുന്ന ആളാണ് പിണറായി എന്നും രാജഗോപാൽ ആരോപിച്ചു.

കോഴിക്കോട് ജില്ലയിൽ നടന്ന സർവ കക്ഷിയോഗം പ്രഹസനമായിരുന്നുവെന്നാരോപിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റര്‍ നടത്തുന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജഗോപാൽ പിണറായിക്കെതിരെ ആഞ്ഞടിച്ചത്.

rajagopal

അഹിംസയെ കുറിച്ച് ഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും രാജഗോപാൽ ആരോപിച്ചു. ഹിറ്റ്ലറുടെ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും രാജഗോപാൽ പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ നടന്ന സർവകക്ഷി സമാധാന യോഗം പ്രഹസനമാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് സമാധാനം നിലനിർത്തി സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കമ്മീഷൻ ഓഫീസിനു മുന്നിൽ ബിജെപി ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്.

കോഴിക്കോട് സിപിഎം നടത്തിയ ഹർത്താലിനിടെ സിപിഎം- ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സർവകക്ഷി യോഗം നടന്നത്.

English summary
o rajagopal against pinarayi vijayan
Please Wait while comments are loading...