ശശി തരൂര്‍ മാപ്പ് പറയണമെന്ന് രാജഗോപാല്‍

ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നതാണ് തരൂരിന്റെ പ്രസ്താവന. വിവേകാനന്ദന്‍ മദ്യപാനിയാണ് എന്ന വിവരം അദ്ദേഹത്തിന് എവിടെ നിന്നുമാണ് കിട്ടിയത് എന്ന് വെളിപ്പെടുത്തണം. അത്യന്തം നിരാശാജനകമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
തിരുവനന്തപുരത്ത് സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് ശശി തരൂര്‍ സ്വാമിജി മദ്യപാനിയായിരുന്നു എന്ന പരാമര്‍ശം നടത്തിയത്. ഇതിനെതിരെയാണ് ബി ജെ പി നേതാവായ ഒ രാജഗോപാല്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യമെങ്ങും സ്വാമിജിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് വിവദങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവദിനമായി ആചരിക്കുന്ന നാടാണ് ഇത്. ഇന്നാട്ടിലെ യുവാക്കളോട് ശശി തരൂര്‍ മാപ്പുപറയുകയാണ് വേണ്ടതെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു. ഇതിന് മുന്‍പും നിരവധി വിവാദപ്രസ്താവകളിലൂടെ അബദ്ധങ്ങളില്‍ ചെന്നുചാടിയിട്ടുള്ള നേതാവാണ് ശശി തരൂര്‍.












Click it and Unblock the Notifications