പിണറായിയ്ക്ക് ആശംസകളുമായി ഒ രാജഗോപാല്‍ എകെജി സെന്ററില്‍
തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ നിയുക്തമുഖ്യമന്ത്രി പിണറായി വിജയന് ആശംസകളര്‍പ്പിക്കാന്‍ എകെജി സെന്ററിലെത്തി.വൈകിട്ട് നാലുമണിയോടെ എകെജി സെന്ററിലെത്തിയ രാജഗോപാലിനെ പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു പാര്‍ട്ടി നേതാക്കള്‍ തമ്മിലുളള വാക്ക് പോരുകളും സംഘര്‍ഷവും ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് രാജഗോപാല്‍ എകെജി സെന്ററിലെത്തിയത്.

അതേസമയം ഫാസിസ്റ്റ് മുഖ്യമന്ത്രിയാവാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ അതിനെ ഏതുവിധേനയും ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും ഹിന്ദു ഐക്യവേദി കേരള ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞത്. സി പി എം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications