സഞ്ചാരികളെ സ്വാഗതം ചെയ്ത വരയാടിന്‍ കൂട്ടം; രാജമല സഞ്ചാരികള്‍ക്കായി തുറന്നു, വിസ്മയമൊരുക്കാന്‍ കുറിഞ്ഞിമലയും
മൂന്നാര്‍: വരടാടുകളെ കാണാന്‍ സഞ്ചാരികള്‍ക്ക് ഇനി മൂന്നാറിലെത്താം.വരടാടുകളുടെ സ്വര്‍ഗ്ഗലോകമായ രാജമല വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. കാഴ്ചയുടെ വര്‍ണ വിസ്മയമൊരുക്കി വരയാടിന്‍ കുഞ്ഞുങ്ങള്‍ വിനോദ സഞ്ചാരികളെ സ്വാഗതു തുടങ്ങി ആദ്യ ദിനം തന്നെ നിരവധി സഞ്ചാരികളാണ് വരടയാടുകളെ കാണാനായി രാജമല കയറിയെത്തിയത്.
രണ്ടര മാസമായി വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഇവിടെ സന്ദര്‍ശനാനുമതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഏപ്രില്‍ 15നു വീണ്ടും തുറക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും 25 വരെ നീട്ടുകയായിരുന്നുഅടച്ചിട്ടിരുന്ന ഇരവികുളം നാഷണല്‍ പാര്‍ക്ക് ബുധനാഴ്ച രാവിലെ എട്ടരയോടെ തുറന്നു.

മൂന്നാറിലേ ഇരവികുളം നാഷണല്‍ പാര്‍ക്ക് ഓഫിസില്‍ നേരിട്ടെത്തിയോ രാജമലയിലോ ടിക്കറ്റ് എടുക്കാന്‍ സഞ്ചാരികള്‍ക്ക് സൗകര്യമുണ്ട്. ഓണ്‍ലൈന്‍ ആയി നേരത്തെ ബുക്ക് ചെയ്തു രാജമല സന്ദര്‍ശിക്കാനും അവസരമുണ്ട് .മുന്‍ സീസണുകളെ അപേക്ഷിച്ച് ഇക്കുറി രാജമലയില്‍ ജനസാഗരത്താല്‍ സജ്ജീവമാകുമെന്നത് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്.

രാജമലയിലെ കുറിഞ്ഞി ഉദ്യോനം കൂടി തുറക്കുന്നതോടെ ലോകത്തിന്റെ മഹാ വിസ്മയം നേരില്‍ കാണാന്‍ സഞ്ചാരികള്‍ ഇടുക്കിയിലേക്ക് ഒഴുകിയെത്തും.അതേ സമയം ഇക്കുറി വരയാടിന്‍ കുട്ടികളുടെ എണ്ണം കൂടിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒദ്യോഗിക കണക്കെടുപ്പ് മെയ് ആദ്യവാരത്തോടെ നടത്താനാണ് തീരുമാനം. കുറിഞ്ഞി പൂക്കുന്ന വര്‍ഷംകൂടിയായതിനാല്‍ വലിയ ഒരുക്കങ്ങളാണ് രാജമലയില്‍ നടത്തി വരുന്നത് പതിനഞ്ചു ലക്ഷം സഞ്ചാരികളെങ്കിലും ഇക്കുറ രാജമല സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്. സഞ്ചാരികള്‍ക്കുള്ള വാഹനപാര്‍ക്കിം അടക്കം വലിയ സന്നാഹങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications