കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് വലിയൊരു തട്ടിപ്പാണ്, അനുവദിച്ച് കൊടുക്കരുത്; സംവിധായകന്‍ രാജസേനന്‍ പറയുന്നത്....

  • By Gowthamy
Google Oneindia Malayalam News

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ സംവിധായകനും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ രാജസേനന്‍ രംഗത്ത്്. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുക്കുന്നത് വലിയൊരു തട്ടിപ്പാണെന്നാണ് രാജസേനന്‍ പറയുന്നത്. പേസ്ബുക്കിലിട്ട വീഡിയോയിലാണ് രാജസേനന്റെ പ്രതികരണം.

ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി രാജസേനന്‍ എത്തിയിരിക്കുന്നത്.

നീക്കം കുറേ നാളായി

നീക്കം കുറേ നാളായി

ഗുരുവായൂര്‍ പാര്‍ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത കുറച്ചുനാളായി വലിയ ചര്‍ച്ചയാണെന്നാണ് രാജസേനന്‍ പറയുന്നത്. ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡാണ് ശ്രമം നടത്തുന്നത്.

നടക്കുന്നത് കോഴ വാങ്ങാനുള്ള നീക്കം

നടക്കുന്നത് കോഴ വാങ്ങാനുള്ള നീക്കം

ദേവസ്വം ബോര്‍ഡിന്റെ കീഴിലല്ലാത്ത നിരവധി അമ്പലങ്ങള്‍ കേരളത്തിലുണ്ടെന്ന് രാജസേനന്‍ പറയുന്നു. ഇവ ഏറ്റെടുത്ത് പുതിയ തസ്തികകള്‍ ഉണ്ടാക്കി അതിന്റെ പേരില്‍ കോഴ വാങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഭക്തരെ സഹായിക്കാനല്ല

ഭക്തരെ സഹായിക്കാനല്ല

അമ്പലം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം ഭക്തജനങ്ങനെ സഹായിക്കാനല്ലെന്നും രാജസേനന്‍ വീഡിയോയില്‍ പറയുന്നു.

അപേക്ഷ ക്ഷേത്ര വിശ്വാസികളോട്

അപേക്ഷ ക്ഷേത്ര വിശ്വാസികളോട്

തന്റെ അപേക്ഷ ക്ഷേത്ര വിശ്വാസികളോടാണെന്നാണ് രാജസേനന്‍ പറയുന്നത്. ഹിന്ദുക്കളോടെന്ന് പറയാന്‍ പറ്റില്ലെന്നും രാജസേനന്‍.

അമ്പലത്തില്‍ പോകുന്നത് വലിയ കുറ്റം

അമ്പലത്തില്‍ പോകുന്നത് വലിയ കുറ്റം

ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ അമ്പലത്തില്‍ പോയാല്‍ അത് വലിയൊരു കുറ്റമായി കാണുന്ന ചില പാര്‍ട്ടികളുണ്ടെന്ന് അദ്ദേഹം. ആ പാര്‍ട്ടിയുടെ പേര് വ്യക്തമാക്കുന്നില്ലെന്നും രാജസേനന്‍.

 ഭീമന്‍ സംഭാവന നല്‍കരുത്

ഭീമന്‍ സംഭാവന നല്‍കരുത്

അമ്പലങ്ങളിലും ഈശ്വരനിലും വിശ്വസിക്കുന്നവര്‍ ഒരു അമ്പലത്തിലും ഭീമന്‍ സംഭാവന നല്‍കരുതെന്ന് രാജസേനന്‍ പറയുന്നു. പ്രത്യേകിച്ച് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അമ്പലങ്ങളില്‍ സംഭാവന നല്‍കരുതെന്നാണ് അദ്ദേഹം പറയുന്നത്.

പണം കൊള്ളയടിക്കപ്പെടുന്നു

പണം കൊള്ളയടിക്കപ്പെടുന്നു

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള അമ്പലങ്ങളില്‍ ഭക്തന്മാര്‍ നല്‍കുന്ന പണം കൊളളയടിക്കപ്പെടുകയാണെന്നാണ് രാജസേനന്‍ പറയുന്നത്.

വിശ്വാസത്തിനനുസരിച്ച്

വിശ്വാസത്തിനനുസരിച്ച്

നമ്മുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള ചെറിയ വഴിപാടുകളും അര്‍ച്ചനകളും മാത്രം ചെയ്താല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രവും ദേവസ്വം ബോര്‍ഡിന് വിട്ടു നല്‍കരുതെന്ന് രാജസേനന്‍ പറയുന്നു.

സംഘര്‍ഷത്തിനു പിന്നാലെ

സംഘര്‍ഷത്തിനു പിന്നാലെ

ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഹൈക്കോടതി സ്‌റ്റേ കാലാവധി അവസാനിച്ചതോടെയാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് വീണ്ടും തയ്യാറായത്.

English summary
rajasenan 's facebook video on parthasaradhi temple issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X