കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനിയും പല ബില്ലുകളും വരാനുണ്ട്, നിങ്ങളെ ഇളക്കി വിടുന്നത് ആരാണെന്ന് അറിയാം'; രാജസേനന്‍

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ഡോ ഫസല്‍ ഗഫൂര്‍ അക്രമരാഷ്ട്രീയത്തിന്‍റെ പാത ഉപേക്ഷിക്കണമെന്ന് സംവിധായകനും ബിജെപി പ്രവര്‍ത്തകനുമായ രാജസേനന്‍. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായാണ് കോടതി വിധി വരുന്നതെങ്കില്‍ തങ്ങള്‍ ചില ആയുധങ്ങള്‍ കൈയ്യില്‍ കരുതിയിട്ടുണ്ടെന്നാണ് ഫസല്‍ ഗഫൂര്‍ പറയുന്നത്.

അക്രമക്കിന്‍റെ സ്വഭാവമുള്ള ഭാഷാശൈലി ഫസല്‍ ഗഫൂര്‍ അവസാനിപ്പിക്കണം. പൗരത്വഭേദഗതി ബിൽ എന്നുള്ളത് രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണെന്നും ഫേസ്ബുക്ക് ലൈവില്‍ എത്തി രാജസേനന്‍ പറഞ്ഞു. പോസ്ററ് വായിക്കാം

 മറുപടിയാണിത്

മറുപടിയാണിത്

ഡോ. ഫസൽ ഗഫൂറിനുള്ള മറുപടിയാണിത്. അദ്ദേഹത്തിന്റെ പ്രസ്താവന കണ്ടു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായാണ് വിധി വരുന്നതെങ്കില്‍ തങ്ങള്‍ കുറച്ച് ആയുധങ്ങൾ കരുതിവച്ചിട്ടുണ്ടെന്നും അത് പ്രയോഗിക്കുമെന്നും പറഞ്ഞിരുന്നു. അക്രമത്തിന്റെ സ്വഭാവമുള്ള ഭാഷാശൈലി.

 തീവ്രവാദ സ്വഭാവമുള്ള രീതി

തീവ്രവാദ സ്വഭാവമുള്ള രീതി

എന്റെ ഓർമയിൽ അദ്ദേഹം പണ്ട് ഇങ്ങനെയല്ലായിരുന്നു. ഞാനുമായി നേരിയ പരിചയവും ഉണ്ടായിരുന്നു. അന്നൊക്കെ അദ്ദേഹം മതസൗഹാർദപരമായി സംസാരിക്കുന്ന ആളുമായിരുന്നു. എന്നാൽ ഈ അടുത്തകാലത്തായി അദ്ദേഹത്തിന്റെ പല പ്രഖ്യാപനങ്ങളും കുറച്ച് തീവ്രവാദ സ്വഭാവമുള്ള രീതിയാണ്.

 തീവ്രവാദപരമായിട്ട് സംസാരിക്കാറില്ല

തീവ്രവാദപരമായിട്ട് സംസാരിക്കാറില്ല

എനിക്ക് ഗഫൂറിനോട് പറയാനുള്ളത്, എനിക്കുമുണ്ട് ഇസ്ലാം മതവിശ്വാസികളായ ഒരുപാട് സുഹൃത്തുക്കള്‍. അവരാരും ഇങ്ങനെ തീവ്രവാദപരമായിട്ട് സംസാരിക്കാറുമില്ല അവരൊക്കെ രാജ്യത്തിനു വേണ്ടി സംസാരിക്കുന്നവരാണ്,രാജ്യസ്നേഹികളുമാണ്. അവരാരും ഇത്തരമൊരു ആയുധം കരുതിവെയ്ക്കുന്നതായി സംസാരിച്ചിട്ടുമില്ല. മറ്റേതെങ്കിലും ഇസ്ലാം മത വിശ്വാസി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടോയെന്നുള്ളതും സംശയമാണ്.

 സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ്

സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ്

എനിക്ക് പറയാനുള്ളത് പൗരത്വഭേദഗതി ബിൽ എന്നുള്ളത് രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ഇവിടുത്തെ ഇസ്ലാമിനേയും ഹിന്ദുവിനേയും ക്രിസ്ത്യാനിയേയുമെല്ലാം ആജീവനാന്തം സുരക്ഷിതമായി കൊണ്ടുപോകാനുള്ള ബില്ലാണിത്.മറ്റു പല രാഷ്ട്രീയ പാർട്ടികളും ഇതുപ്രയോഗിക്കാൻ നോക്കിയിട്ട് ഭയന്നു പിന്മാറിയതാണ്. 370 കശ്മീരിൽ നടപ്പിലാക്കിയപ്പോഴും കത്തും ബോംബുവെയ്ക്കും എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ കാശ്മീര്‍ സമാധാനത്തോടെ രാജ്യത്തിന്‍റെ ഭാഗമായി.

 ഇനിയും പുറകെ വരാനുണ്ട്

ഇനിയും പുറകെ വരാനുണ്ട്

അങ്ങനെ പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്. ഓരോ ബില്ല് നടപ്പിലാക്കുമ്പോഴും ഇങ്ങനെ ആയുധമെടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തായിരിക്കും അവസ്ഥ. അതുകൊണ്ട് ഫസൽ ഗഫൂർ ദയവു ചെയ്ത് അക്രമരാഷ്ട്രീയത്തിന്റെ വഴി മതതീവ്രവാദത്തിന്‍റെ വഴി ഉപേക്ഷിക്കണം. കാരണം ഇസ്ലാം മത വിശ്വാസികള്‍ അങ്ങനെയല്ല.

 ഇത് പ്രീണനമാണ്

ഇത് പ്രീണനമാണ്

അവരെ നിങ്ങളെ പോലുള്ളവര്‍ മാറ്റരുത്. അങ്ങനെ മാറില്ല. വളരെ കുറച്ചാളുകള്‍ക്കാണ് ഇത്തരത്തില്‍ തീവ്രവാദ സ്വാഭാവമുള്ളതെന്ന് അറിയാം. നിങ്ങളെ ഇങ്ങനെ ഇളക്കിവിടുന്നത് ആരാണെന്നും അറിയാം. അതിന് പി്നനില്‍ രാഷ്ട്രീയമാണ്. ഇത് പ്രീണനമാണ്.

 അപേക്ഷയാണിത്

അപേക്ഷയാണിത്

ദയവ് ചെയ്ത് ഫസല്‍ ഗഫൂര്‍ ഇത് മനസിലാക്കുക. അതുകൊണ്ട് പ്രസ്താവന ഫസല്‍ ഗഫൂര്‍ പിന്‍വലിക്കണം, ഒരു കലാകാരനെന്ന നിലയില്‍ പഴയ സുഹൃത്ത് എന്ന നിലയിലുള്ള അപേക്ഷയാണിത്, രാജസേനന്‍ പറഞ്ഞു.

English summary
Rajasenan's reply to dr fasal gafoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X