കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിനെ തകർക്കാൻ ബിജെപിക്കാവില്ല; ഇപ്പോൾ നടക്കുന്നത് താത്കാലിക പ്രതിഭാസമെന്നും മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം; ഗവര്‍ണ്ണര്‍മാര്‍ ബിജെപിയുടെ കാര്യവാഹകരപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യവസ്ഥാപിത രീതിയില്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ പണം ഒഴുക്കിയും കുതിരക്കച്ചവടം നടത്തിയും ബി.ജെ.പി അട്ടിമറിക്കുന്നു. കോണ്‍ഗ്രസ് മുക്തഭാരതം, തീവ്രഹിന്ദുത്വ ഭാരതം എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.ജനാധിപത്യത്തെ അന്തിമമായി തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല. ബി.ജെ.പിയുടെ ഇത്തരം നടപടി വെറും താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണരൂപം വായിക്കാം

mullappally

ജനാധിപത്യത്തെ കുറിച്ച് ഒരു ബോധവുമില്ലാത്തവരാണ് ബി.ജെ.പിക്കാര്‍. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ജാനാധിപത്യവിരുദ്ധ പ്രവര്‍ത്തികളാണ് നടത്തുന്നത്. വ്യവസ്ഥാപിത രീതിയില്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ പണം ഒഴുക്കിയും കുതിരക്കച്ചവടം നടത്തിയും ബി.ജെ.പി അട്ടിമറിക്കുന്നു. കോണ്‍ഗ്രസ് മുക്തഭാരതം, തീവ്രഹിന്ദുത്വ ഭാരതം എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.

കോവിഡ് രോഗവ്യാപനവും ജനങ്ങളുടെ ദുരിതവും കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിയ്ക്കും പ്രശ്‌നമല്ല. ഏതുവിധേനയും അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.ജനാധിപത്യത്തെ അന്തിമമായി തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല. ബി.ജെ.പിയുടെ ഇത്തരം നടപടി വെറും താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പിക്കാവില്ല. കാരണം കോണ്‍ഗ്രസിന്റെ വേരുകള്‍ ജനഹൃദയങ്ങളിലാണ്.കേരള സര്‍ക്കാരിന് കോവിഡ് രോഗവ്യാപന നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമായി. ദിശാ ബോധമില്ലാത്ത മുഖ്യമന്ത്രിയും ഒന്നുമറിയാത്ത മന്ത്രിസഭയാമാണ് കേരളം ഭരിക്കുന്നത്.

ബിജെപിക്ക് കനത്ത തിരിച്ചടി; രാജസ്ഥാനിൽ കോൺഗ്രസ് വിജയം.. ഭൂരിപക്ഷം നിലനിര്‍ത്തി ഗെലോട്ട് സര്‍ക്കാര്‍ബിജെപിക്ക് കനത്ത തിരിച്ചടി; രാജസ്ഥാനിൽ കോൺഗ്രസ് വിജയം.. ഭൂരിപക്ഷം നിലനിര്‍ത്തി ഗെലോട്ട് സര്‍ക്കാര്‍

കൊവിഡ് ടെസ്റ്റുകൾ കുറവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഐസക്; മറുപടിയുമായി വിഡി സതീശൻകൊവിഡ് ടെസ്റ്റുകൾ കുറവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഐസക്; മറുപടിയുമായി വിഡി സതീശൻ

English summary
Rajasthan; Mullappally slams BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X