ദിവസവും രണ്ട് ലക്ഷം പൂരികൾ.. ദുരിതാശ്വാസ കാമ്പിലേക്കാണ്.. കാണടാ മാര്‍വാടികളുടെ സ്നേഹം.. വീഡിയോ
Recommended Video

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ മനുഷ്യര്‍ കൈകോര്‍ക്കുന്ന കാഴ്ചയാണ് ചുറ്റും. അണ്ണാന്‍ കുഞ്ഞും തന്നാലാവുന്നതെന്ന പോലെ പരസ്പരം സഹായിച്ച് പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള കാര്യങ്ങള്‍ ഓരോന്നും നടത്തുകയാണ്. ഇതിനിടെ കേരളത്തിന് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് എറണാകുളം പനമ്പള്ളി നഗര്‍ 11 ക്രോസില്‍ താമസിക്കുന്ന രാജസ്ഥാനില്‍ നിന്നുള്ള മാര്‍വാടികള്‍.
ദുരിതക്കയത്തില്‍ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ എട്ടു പൂരികളും അച്ചാറുമുൾപ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവർ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുൾപ്പടെ നൂറോളം പേര്‍ വരുന്ന സംഘം പ്രത്യേക കാമ്പ് ഒരുക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 15 ാം തീയതിയാണ് ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ദുരിതം തീരും വരെ തുടരാനാണ് ഇവരുടെ തിരുമാനം. ഇവര്‍ ഭക്ഷണമൊരുക്കുതിനെ കുറിച്ച് പികെ ഷിബി എന്ന യുവതിയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പ് ഇങ്ങനെ

എറണാകുളത്തെ തട്ടുകടയല്ല
ഈ വീഡിയോയിൽ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല... പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആൾക്കാർ (മാർവാടികൾ) ഒരുക്കിയ ഒരു ക്യാമ്പ്... ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്....

പൂരി ഉണ്ടാക്കുന്നു
അവരിൽ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യർ, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു....

പൂരിയും അച്ചാറും
ദിവസ്സം. 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു... ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും.... ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും..... വളരെ വൃത്തിയായി, അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തു അയക്കുന്നു....

അവസാനം വരെ
ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്.... നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ...

ആവശ്യക്കാര്‍ക്ക് ഭക്ഷണം
അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം.... സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു..... യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു.... ജോലിയെടുക്കുന്ന എല്ലാവര്ക്കും സമയാസമയത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു..... !!

എന്തൊരു ആത്മസംതൃപ്തി
അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ.... വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു..... ചുരുക്കം ചില മലയാളികളും.... ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു.... അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശെരിക്കും എന്തൊരു ആത്മ സംതൃപ്തി..... പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ.... ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ...!!

സെല്‍ഫികളില്ല
ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല.... പബ്ലിസിറ്റിയില്ല..... സ്വന്തം കാശുകൊടുത്തു ഓരോ ദിവസ്സവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ..... മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്.... ലോകം മുഴുവൻ നമുക്കായി കൈകോർക്കുന്നു...!!
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications