Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ്; മോഹൻലാലിന് പച്ചയ്ക്ക് തെറിവിളിയും സൈബർ ആക്രമണവും, 'ഏഷ്യാനെറ്റ് ഓഫീസ് കത്തിക്കും'

കൊച്ചി; ബിഗ് ബോസ് രണ്ടാം സീസണിൽ നിന്ന് മത്സരാർത്ഥിയായ ഡോ രജത് കുമാറിനെ പുറത്താക്കിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സഹ മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചു എന്ന പരാതിയിലാണ് രജിത് കുമാറിനെ പുറത്താക്കിയത്. നടപടിയിൽ വലിയ സൈബർ ആക്രമണവുമായി രജത് ആരാധകർ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ ബിഗ് ബോസ് പരിപാടിയുട അവതാരകനായ മോഹൻ ലാലിനെതിരേയും കടുത്ത തെറിവിളിയാണ് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത്. മോഹൻലാലിന്റെ പേജിലും സോഷ്യൽ മീഡിയയിലൂടെയുമാണ് ആക്രമണം.

 കണ്ണിൽ മുളക് തേച്ചു

കണ്ണിൽ മുളക് തേച്ചു

മാർച്ച് 10 ന് സംപ്രേഷണം ചെയ്ത ബിഗ്ബോസിന്റെ 66ാം എപ്പിസോഡിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രജിത് കുമാറിനെ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കിയത്. സ്കൂൾ ടാസ്ക് എന്ന പേരിൽ നടത്തിയ ഗെയിമിനിടെ സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ ഡോ രജിത് കുമാർ മുളക് തേക്കുകയായിരുന്നു.

 രണ്ട് കണ്ണിലും മുളക് തേച്ചു

രണ്ട് കണ്ണിലും മുളക് തേച്ചു

ബിഗ് ബോസിൽ എത്തിയ ശേഷം രേഷ്മയ്ക്ക് കണ്ണ് രോഗ ബാധ പിടിപെട്ടിരുന്നു. അതിന് അവർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന മത്സരത്തിനിടെയാണ് രജത് കുമാർ അവരുടെ രണ്ട് കണ്ണിലും മുളക് തേച്ചത്. നടപടിയിൽ രജത് കുമാറിനെ പരിപാടിയിൽ നിന്നും താത്കാലികമായി പുറത്താക്കിയിരുന്നു.

 പുറത്താക്കി

പുറത്താക്കി

അതിന് ശേഷം ശനിയാഴ്ച നടന്ന വാരാന്ത്യ എപ്പിസോഡിൽ രജത് കുമാറിനെ തിരിച്ചെടുക്കുന്ന നടപടിയോട് യോജിക്കാൻ ആകില്ലെന്ന് അവതാരകനായ മോഹൻലാലിനോട് രേഷ്മ നിലപാട് വ്യക്തമാക്കി. പിന്നാലെയാണ് രജിതിന്റെ നടപടി നീതീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി പരിപാടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

 രജത് ആർമി

രജത് ആർമി

പുറത്താക്കിയ നടപടിയിൽ നടനെതിരെ രജത് കുമാർ ഫാൻസ് രംഗത്തെത്തിയിരിക്കുകയാണ്. രജിത് ആർമി, ഡോ രജിത് ഫാൻസ്, ഡിആർകെ ഫാൻസ് തുടങ്ങി വിവിധ ഫാൻ പേജുകളിൽ നിന്നാണ് മോഹൻലാലിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ ബോധവത്കരണ വീഡിയോയ്ക്ക് താഴെയാണ് ആരാധകർ എന്ന് അവകശപ്പെടുന്ന വെട്ടുകിളിക്കൂട്ടം താരത്തിനെതിരെ പച്ചയ്ക്ക് തെറി വിളി നടത്തുന്നത്.

 അപമാനിക്കുകയായിരുന്നുവെന്ന്

അപമാനിക്കുകയായിരുന്നുവെന്ന്

കണ്ണിൻ മുളക് തേച്ചതിന് രജത് കുമാർ ക്ഷമ പറഞ്ഞിട്ടും മോഹൻലാൽ രജത് കുമാറിനെ അപമാനിക്കുകയായിരുന്നുവെന്നാണ് ഫാൻസ് ഉയർത്തുന്ന വാദം. ആയിരക്കണക്കിന് പേരാണ് നടന്റെ പേജിൽ തെറിവിളി നടത്തുന്നത്. നടനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കമന്റുകളാണ് പേജിൽ നിറയെ. ഏഷ്യാനെറ്റ് കത്തിക്കും എന്ന് ഉൾപ്പെടെയുള്ള കമന്റുകൾ പേജിൽ നിറയുന്നുണ്ട്. ചില കമന്റുകൾ ഇങ്ങനെ

 പ്രച്ഛന്ന വേഷം'

പ്രച്ഛന്ന വേഷം'

' തെറ്റ് പറ്റുന്നതിലല്ലല്ല കാര്യം,,, അത് മനസിലാക്കി സമസ്താപരാധം ഏറ്റ് പറഞ്ഞു മാപ്പ് പറഞ്ഞുള്ള പശ്ചാത്താപം ആണ് വലിയ കാര്യം... #WithDRK.... കഴിഞ്ഞു ഈ ഷോ.... ഇനി ഇല്ല...... ലാലേട്ടാ ഈ വേഷം മാത്രം നിങ്ങൾക്ക് ചേരില്ല.... പ്രച്ഛന്ന വേഷം' എന്ന് ഒരാൾ കുറിച്ചു.

 24മണിക്കൂർ സമയം തരാം

24മണിക്കൂർ സമയം തരാം

ലാലേട്ടാ നിങ്ങൾ പുറത്താക്കിയത് കേരളത്തിൽ ഏട്ടനൊപ്പം ആരാധകരുള്ള ഒരു മനുഷ്യനെ ആണ്.അതുകൊണ്ട് 24മണിക്കൂർ സമയം തരാം അങ്ങേരെ തിരിച്ചെടുക്കാൻ.ഇല്ലേൽ ഏഷ്യാനെറ്റ്‌ ഞങ്ങൾ കത്തിക്കും, എന്നായിരുന്നു മറ്റൊരു കമന്റ്. മൂവായിരത്തോളം റിയാക്ഷനുകളും മറുപടികളുമാണ് ഈ കമന്റിന് മാത്രം ലഭിച്ചത്.

 വെറും സീറോ

വെറും സീറോ

നല്ല ഒരു actor ആയിട്ട് മാത്രം കാര്യമില്ല നല്ല ഒരു മനുഷ്യൻ കൂടെ ആവണം. ഇത്ര കാലം താങ്കളെ നെഞ്ചിലേറ്റിയ ഞങ്ങളുടെ മുഖത്ത് കാർക്കിച്ചു തുപ്പിയത് പോലെ ആയിപോയി ഇത്. സിനിമയിൽ മാത്രം ആണ് താങ്കൾ ഹീറോ റിയൽ ലൈഫിൽ വെറും സീറോ ആണെന്നു തെളിയിച്ചു'.

 പഠിച്ചു ജയിച്ചപ്പോ

പഠിച്ചു ജയിച്ചപ്പോ

'ലാലേട്ടാ... രജിത് സർ നു ഡോക്ടർ ഡിഗ്രി പഠിച്ചു ജയിച്ചപ്പോ കിട്ടിയതാണ്..അല്ലാതെ നിങ്ങളെപ്പോലെ ചുളുവിൽ കിട്ടിയ മേജർ ഡിഗ്രി അല്ല അത്..രണ്ടും വ്യത്യാസം ഉണ്ട്...ഇങ്ങള് രജിത് രജിത് എന്നു വിളിച്ചപ്പോ ഇങ്ങടെ വില യാണ് മോഹന്ലാലെ ഇടിഞ്ഞത്.. ഇനി ഇങ്ങളേ ഒരിക്കലും ലാലേട്ടൻ എന്നു അഭിസംബോധന ചെയ്യില്ല..
മോഹൻലാൽ അതു മതി... മനസിൽ നിങ്ങളോട് ഉള്ള സ്നേഹവും പോയി... നിങ്ങൾക്ക്പോലും മനുഷ്യത്തം ഇല്ലാതെ പോയല്ലോ..ഇത്രക്ക് അധഃപതിക്കരുത്'.

 പൈസ കൊടുത്തു ഡോക്ടറേറ്റ് നേടിയത് പോലെ

പൈസ കൊടുത്തു ഡോക്ടറേറ്റ് നേടിയത് പോലെ

മോഹൻലാൽ ദാർഷ്ട്യത്തോടെ രജിത് താങ്കൾ നേടിയ ഡിഗ്രീകൾ ക്വാളിഫിക്കേഷൻസ് എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ.. ഒന്നുകൂടെ ഓർമിപ്പിക്കുന്നു..മിസ്ടർ മോഹൻലാൽ പൈസ കൊടുത്തു ഡോക്ടറേറ്റ് നേടിയത് പോലെ ആയിരുന്നില്ല അദ്ദേഹം അതെല്ലാം നേടിയെടുത്തത് എന്ന് നല്ല ബോധ്യം ഉണ്ടായിരിക്കട്ടെ', ഇങ്ങനെ പോകുന്നു കമന്റുകൾ.

 നേരത്തേയും

നേരത്തേയും

നേരത്തേ ബിഗ് ബോസ് പരിപാടിയിൽ രജത് കുമാറിനെതിരെ നിലപാട് സ്വീകരിച്ച മറ്റ് മത്സരാർത്ഥികൾക്കെതിരേയും കടുത്ത സൈബർ ആക്രമണം ഉണ്ടായിരുന്നു. മഞ്ജു പത്രോസ്, വീണാ നായര്‍, ആര്യ, ജസ്ല മാടശേരി തുടങ്ങിയവർക്കെതിരായാണ് രജത് ആർമി രംഗത്തെത്തിയത്.

 കണ്ണ് നൽകാമെന്ന്

കണ്ണ് നൽകാമെന്ന്

രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജത് കുമാറിന്റെ നടപടിക്കെതിരെ നേരത്തേ വലിയ വിമർശനം ഉയര്ന്നിരുന്നു. രജത് പരിപാടിയിൽ നിന്നും പുറത്തുവന്നാൽ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. ചെയ്ത നടപടിയെ കുറിച്ച് മോഹൻലാൽ രജത് കുമാറിനോട് ചോദിച്ചപ്പോൾ തനിക്ക് പശ്ചാതാപം ഉണ്ടെന്നും ആ കുട്ടിയുടെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ രണ്ട് കണ്ണുകളും ആ കുട്ടിക്ക് ദാനം ചെയ്യാൻ ഒരുക്കമാണെന്നുമായിരുന്നു രജത് കുമാർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+