കേരളത്തിൽ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖർ; കണ്ടത് '2018' സിനിമയാണെന്ന് ആരേലും ഓർമ്മിപ്പിക്കെന്ന് ട്രോൾ
തിരുവനന്തപുരം: കേരളത്തിൽ പ്രളയമെന്ന കേന്ദ്രമന്ത്രിയും തിരുവനന്തപുരം ബി ജെ പി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ പരിഹാസം.
കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നുള്ള മന്ത്രിയുടെ പോസ്റ്റിനാണ് പരിഹാസം കടുക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയും മേയർ ആര്യാ രാജേന്ദ്രനടക്കമുള്ളവരും മന്ത്രിക്കെതിരെ രംത്തെത്തിയിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ- 'കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്.പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Saddened to hear about the tragic loss of lives due to torrential rains in Kerala.
My condolences to the bereaved families. Hoping for a speedy recovery of those injured', പോസ്റ്റിൽ പറഞ്ഞു.
നിരവധി പേരാണ് പോസ്റ്റിന് താഴെ മന്ത്രിയെ പരിഹസിക്കുന്നത്. കേരള സർക്കാരിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടെന്നും കേന്ദ്ര സർക്കാരുമായി ആലോചിച്ച് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നുമാണ് പലരുടേയും കമന്റ്. 'ഇപ്പോൾ കണ്ടത് "2018" സിനിമയാണ്. തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!', എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പരിഹാസം.'ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ...ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേ അദ്ദേഹത്തെ...'എന്നാണ് മേയർ ആര്യാ രാജേന്ദ്രൻ കുറിച്ചത്. അതേസമയം പരിഹാസം രൂക്ഷമായതോടെ പോസ്റ്റ് മന്ത്രി പിൻവലിച്ചിട്ടുണ്ട്.












Click it and Unblock the Notifications