രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ കേസ് എടുത്ത് സ്വർണക്കൊള്ള മറക്കാൻ; രാജീവ് ചന്ദ്രശേഖർ
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ സർക്കാർ ഇപ്പോൾ കേസെടുത്തിരിക്കുന്നത് ശബരിമല കൊള്ള മറയ്ക്കാനാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്‍ഡിമുന്നണിയിലെ ഘടകകക്ഷികളായ ഈ രണ്ടുപാര്‍ട്ടികളും ചേര്‍ന്നാണ് സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രിമിക്കുന്നത്.സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്ത ദ്രോഹം,ശബരിമലയില്‍ ചെയ്ത കൊള്ള, ശബരിമലയില്‍ ചെയ്ത തെറ്റ് ജനങ്ങളുടെ മുന്‍പില്‍ ഞങ്ങള്‍ അവതരിപ്പിക്കും.സിപിഎമ്മും കോണ്‍ഗ്രസും എന്ത് കസര്‍ത്ത് കാണിച്ചാലും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'പാലക്കാട് കോണ്‍ഗ്രസ് എം എല്‍ എക്കെതിരെ ഇടത് സര്‍ക്കാര്‍ കേസെടുത്തിരിക്കുകയാണ്. ഇത് ബി ജെ പി എത്രയോ മാസം മുമ്പേ ആശ്യപ്പെട്ടകാര്യമാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ കേസെടുത്തതെന്ന് നമ്മള്‍ ആലോചിക്കണം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുമ്പ് സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. മൂന്ന്,മൂന്നരമാസക്കാലം രാഹുലിനെ അറസ്റ്റുചെയ്യാതെ, ചുവന്ന പരവതാനിവിരിച്ച് നിയമസഭയില്‍ കയറ്റിയ സി പി എം സര്‍ക്കാര്‍ ഇപ്പോല്‍ കേസെടുത്തത് എന്തിനാണെന്നാണ് ചര്‍ച്ച ചെയ്യേണ്ടത്.

ഇത് ജനങ്ങളെ വിഢിയാക്കാനും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുമാണ്.കോണ്‍ഗ്രസ് ഒരു നാണംകെട്ട പാര്‍ട്ടിയാണ്. ഇത്രയധികം പരാതികളുണ്ടായിട്ടും റീല്‍ രാഷട്രീയക്കാരനായ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതും പാലക്കാട്ട് ജനങ്ങളുടെ തലയില്‍ കെട്ടിവച്ചതും കോണ്‍ഗ്രസാണ്. സി പി എമ്മാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് പിന്തുണ കൊടുക്കുന്നത്. ഇന്‍ഡിമുന്നണിയിലെ ഘടകകക്ഷികളായ ഈ രണ്ടുപാര്‍ട്ടികളും ചേര്‍ന്നാണ് സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രിമിക്കുന്നത്. സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്ത ദ്രോഹം, ശബരിമലയില്‍ ചെയ്ത കൊള്ള, ശബരിമലയില്‍ ചെയ്ത തെറ്റ് ജനങ്ങളുടെ മുന്‍പില്‍ ഞങ്ങള്‍ അവതരിപ്പിക്കും. സി പി എമ്മും കോണ്‍ഗ്രസും എന്ത് കസര്‍ത്ത് കാണിച്ചാലും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബി ജെ പി അനുവദിക്കില്ല', രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം ബലാത്സംഗക്കേസിൽ ഒളിവിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ബി ജെ പിയും സി പി എമ്മും. ബുധനാഴ്ച ആണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുലിന്റെ വാദം.












Click it and Unblock the Notifications