98,000 ശമ്പളം വേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; 'എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള തീരുമാനം തെറ്റ്'

എംഎൽഎമാരുടെ ശമ്പളവർധനവിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോട് യോജിപ്പില്ലെന്നും. കേരളത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഇതൊരു തെറ്റായ നടപടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മാസങ്ങളായി സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിന്, എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും. ഒരു എംഎല്‍എ എന്ന നിലയില്‍ എനിക്ക് ലഭിക്കുന്ന ശമ്പളവും അലവന്‍സുകളും നേമം മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും മണ്ഡലത്തിലെ വികസനത്തിനുമായി പൂര്‍ണ്ണമായും സമര്‍പ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

rajeev1-9

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് നിയമസഭയില്‍ പാസാക്കിയത്. എട്ട് വര്‍ഷത്തിന് ശേഷമാണ് എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നത്. പരിഷ്കരിച്ച നിരക്കുകൾ പ്രകാരം 98000 രൂപയായിരിക്കും എംഎൽഎമാരുടെ പുതുക്കിയ ശമ്പളം. മന്ത്രിമാർക്ക് 1.33 ലക്ഷവും.

പിഎസ്സി ക്രമക്കേട്; ഗവർണറെ സന്ദർശിച്ച് ബിജെപി നേതാക്കൾ

പിഎസ്സി ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണർ ഓം പ്രകാശ് മാഥൂറുമായി കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ഗവർണറോട് അഭ്യർത്ഥിച്ചു.

സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ തലമുണ്ഡനം ചെയ്ത് നിരാഹാരസമരം നടത്തുന്ന പിഎസ്സി റാങ്ക് ഹോൾഡർമാരോട് വി ഡി സതീശൻ സർക്കാരിന്റെ സമീപനം എന്താണ്? 150 ദിവസത്തോളം സർക്കാർ നിസ്സംഗതയിലായിരുന്നു. ഗവർണർ ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് ശുപാർശ അയച്ചതോടെ ആണ് അവർ അനങ്ങാൻ തുടങ്ങിയത്.
യുവജനങ്ങളുടെ ഭാവി വെച്ച് രാഷ്ട്രീയം കളിക്കുന്നവർക്ക് കാലം മാപ്പുനൽകില്ല.

രാജ്യമൊട്ടാകെ വിദ്യാർത്ഥികളുടെ ശബ്ദത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിലെ PSC ഉദ്യോഗാർത്ഥികളുടെ കണ്ണീരും, നീതിക്കായുള്ള പോരാട്ടവും കാണാൻ കഴിയുന്നില്ലേ?
ദേശീയതലത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന അനീതിയിൽ പുലർത്തുന്ന മൗനം അവരുടെ രാഷ്ട്രീയ കാപട്യത്തിന്റെ തെളിവാണ്.

കേരളത്തിലെ യുവജനങ്ങൾക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, നീതിയാണ്. പിഎസ്സി ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. അർഹരായ ഉദ്യോഗാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma