'മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?'; കോണ്‍ഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ

ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരായ കോൺഗ്രസ് വിമർശനങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽയുമായ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പിന്തുടരുന്ന ഫ്രോഡ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും
രാഷ്ട്രീയത്തിൽ ജനങ്ങളോട് മറുപടി പറയേണ്ട ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടി, അർഥശൂന്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു കൂട്ടമായി കോൺഗ്രസ് പാർട്ടിയെ മാറ്റിയിരിക്കുകയാണ് രാഹുലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

'ഇനി അടുത്തത് എന്താ...ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി കഴിക്കാൻ ചോദിക്കുമോ ഈ കോൺഗ്രസുകാർ?
ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ വീട്ടിലെ താമസക്കാർക്കാണ്. കേരളത്തിന്റെ ഗവർണർ താമസിക്കുന്ന രാജ്ഭവനിൽ (ലോക്ഭവനിൽ) ഗവർണ്ണരുടെ അടുക്കളയിൽ അദ്ദേഹത്തിന്റെ സംസ്കാരത്തിനും താൽപ്പര്യങ്ങൾക്കും അനുസരിച്ചുള്ള ഭക്ഷണം തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിന് മാത്രമാണ്.
കോൺഗ്രസ് പാർട്ടിക്ക് എന്താണ് സംഭവിക്കുന്നത്? അവർക്ക് വിവേകം നഷ്ടപ്പെട്ടോ?
പൂർണമായും വിവരമില്ലാത്തവരെപ്പോലെയാണ് അവരുടെ പെരുമാറ്റം', രാജീവ് ചന്ദ്രശേഖർ കുറിച്ചു.

rajeevchandrasekhar

വിഡി സതീശൻ സർക്കാരിന്റെ 150 ദിവസങ്ങൾ പിന്നിടുമ്പോൾ ജനങ്ങൾ ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്: "എന്തു കിട്ടി?"

അഞ്ച് വാഗ്ദാനങ്ങൾ എവിടെ?

'പുതുയുഗ കേരളം' എന്ന വാഗ്ദാനത്തിന് എന്തു സംഭവിച്ചു?
ആ വിഷയങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും ചർച്ച ചെയ്യാൻ അവർ തയ്യാറല്ല.

കേരളത്തിലെ യുവജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് അവർക്ക് ചർച്ച ചെയ്യേണ്ടതില്ല.

മരുന്ന് ലഭ്യമല്ലാത്തത് കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചും അവർക്ക് ചർച്ച ചെയ്യേണ്ടതില്ല.
എന്നാൽ പുതിയ ഗവർണ്ണറുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് താൽപ്പര്യമുണ്ട്.. Rahul Gandhi യുടെ നേതൃത്വത്തിൽ കോൺഗ്രസ് പിന്തുടരുന്ന ഫ്രോഡ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണിത്.
രാഷ്ട്രീയത്തിൽ ജനങ്ങളോട് മറുപടി പറയേണ്ട ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടി, അർഥശൂന്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു കൂട്ടമായി കോൺഗ്രസ് പാർട്ടിയെ മാറ്റിയിരിക്കുകയാണ് രാഹുൽ ഗാന്ധി'.

അതേസമയം ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്തയിൽ ഇന്ന് ലോക്ഭവൻ വിശദീകരണം നൽകിയിരുന്നു. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma