കവർ സ്റ്റോറിയിലെ കുംഭമേള; ഏഷ്യാനെറ്റിനെ വിമർശിച്ച് വി മുരളീധരനും: ചാനലിനെ തിരുത്തി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മഹാകുംഭമേളയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ കവർ സ്റ്റോറിയില്‍ വന്ന പരാമർശത്തില്‍ സ്വന്തം സ്ഥാപനത്തെ തിരുത്തി ഉടമ രാജീവ് ചന്ദ്രശേഖർ. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമർശങ്ങൾ ഉണ്ടാകരുതെന്ന് ഏഷ്യാനെറ്റിന്റെ തലപ്പത്തുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കില്‍ കുറിച്ചത്. കവർ സ്റ്റോറിയില്‍ മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാർ നടത്തിയ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുന്നതിനിടയിലാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത് വന്നത്.
'മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികൾ എനിക്ക് മെസേജ് അയച്ചിരുന്നു. പരിപാടി മഹാകുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങൾക്ക് തോന്നിയെന്നാണ് അവർ അറിയിച്ചത്. മഹാകുംഭമേളയിൽ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളിൽ എൻ്റെ കുടുംബവുമുണ്ടായിരുന്നു. ഞാൻ ഇത് ഏഷ്യാനെറ്റ് ന്യൂസിൻ്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.' രാജീവ് ചന്ദ്രശേഖർ കുറിച്ചു.

ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമർശങ്ങൾ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും കേരളമുൾപ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഞങ്ങൾ ഹിന്ദുക്കൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവർ ഏഷ്യാനെറ്റിനെതിരെ വിമർശനവുമായി മുന്നോട്ട് വന്നു. 'ഹിന്ദുവിശ്വാസങ്ങളോടുള്ള അസഹിഷ്ണുത കേവലം സിന്ധു സൂര്യകുമാറിൽ തീരുന്നതല്ല.മലയാളത്തിലെ നല്ല ശതമാനം മാധ്യമപ്രവർത്തകരും ഭൂരിപക്ഷസമുദായത്തെ അവഹേളിക്കാൻ അവസരം കാത്തിരിക്കുന്നവരാണ്' ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിമലയിൽ ആചാരലംഘനത്തിനായി മുറവിളി കൂട്ടിയവരും അയോധ്യ പ്രാണപ്രതിഷ്ഠയെ അപമാനിച്ചവരുമെല്ലാം ഒരുപോലെ. 144 വർഷത്തിന് ശേഷം നടന്ന മഹാകുംഭമേളയ്ക്ക് ജനം ഒഴുകിയത് പി ആർ മൂലമാണെന്ന് മാധ്യമപ്രവർത്തക വിചാരിക്കുന്നത് അവരുടെ വിവരക്കേട് മൂലമെന്ന് കരുതാം. പക്ഷേ ഗംഗാസ്നാനം "സമ്പൂർണ സാക്ഷരരായവർ " ചെയ്യരുത് എന്ന് പറയുന്നത് തികഞ്ഞ അസഹിഷ്ണുതയിൽ നിന്നാണ്.
മൃഗബലി നടത്താനല്ല ,മറിച്ച് നദിയിൽ മുങ്ങിക്കുളിക്കാനാണ് ആ മനുഷ്യർ പോയത്. സിന്ധു സൂര്യകുമാർ 'ഗംഗാ ആരതി ' കണ്ടിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. ലോകത്ത് മറ്റൊരിടത്തും നദിയെ പൂജിക്കുന്ന അത്ര മഹത്തരമായ ഒരു ചടങ്ങ് കാണാനാവില്ല. കാരണം സനാതനപാതയിൽ പ്രകൃതിയും മനുഷ്യനുമെല്ലാം ഈശ്വരൻ തന്നെയാണ്. തത്വമസി ; ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമവാക്യം ഹിന്ദു വിശുദ്ധ ഗ്രന്ഥത്തിലേ കാണാനാകൂ.
എൻ്റെ വിശ്വാസമല്ലാത്തതിൻ്റെ പേരിൽ മറ്റുള്ളവൻ്റെ കഴുത്തറക്കുന്ന പാരമ്പര്യം ഹിന്ദുവിനില്ല.കാലാകാലങ്ങളിൽ ഇവിടുത്തെ സനാതനധർമികളായ രാജാക്കന്മാർ പുറത്തു നിന്നെത്തിയവരെയെല്ലാം സന്തോഷത്തോടെ സ്വീകരിച്ചതിനാലാണ് ഭാരതത്തിൽ വ്യത്യസ്ത മതങ്ങളുണ്ടായത്. സെമിറ്റിക് മതങ്ങൾ ഭൂരിപക്ഷമായ രാജ്യങ്ങളിൽ അതല്ല സ്ഥിതി.. ഹജ് തീർഥാടനത്തിന് ഒരു കുറവും വരുത്താതെ നരേന്ദ്രമോദി സർക്കാർ നോക്കുന്നത് " ഏകം സത് വിപ്രാ ബഹുദാ വദന്തി " എന്ന് വിശ്വസിക്കുന്നതിനാലാണ്. ഇനിയും ശ്രീമതി. സിന്ധുവിന് ബോധ്യമായില്ലെങ്കിൽ ലോകാരാധ്യനായ സ്വാമി വിവേകാനന്ദൻ ഹിന്ദുമതത്തെക്കുറിച്ച് പറഞ്ഞത് ഉദ്ധരിക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications