Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി ബാലകൃഷ്ണന് പകരം മാതൃഭൂമി ന്യൂസിന്റെ സാരഥ്യം ഏറ്റെടുക്കാൻ രാജീവ് ദേവരാജ്; പ്രതീക്ഷിക്കുന്നത് വലിയ മാറ്റം

കോഴിക്കോട്: മാതൃഭൂമി ന്യൂസിന്റെ ചീഫ് ഓഫ് ന്യൂസ് സ്ഥാനത്ത് നിന്ന് ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉണ്ണി ബാലകൃഷ്ണന് പിറകെ ആരായിരിക്കും മാതൃഭൂമി ന്യൂസിനെ നയിക്കുക എന്നതായിരുന്നു പിന്നീടുണ്ടായ ചര്‍ച്ച.

എന്തായാലും ആ ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ഉത്തരമായിരിക്കുന്നു. രാജീവ് ദേവരാജ് ആയിരിക്കും ഇനി മുതല്‍ മാതൃഭൂമി ന്യൂസിനെ നയിക്കുക. ജൂലായ് 1 ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയി രാജീവ് ദേവരാജ് ചുമതലയേൽക്കും. ബാര്‍ക് റേറ്റിങ്ങിലും സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യത്തിലും ഏറെ പിറകിലായിപ്പോയ മാതൃഭൂമി ന്യൂസിന്റെ തിരിച്ചുവരവാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. വിശദാംശങ്ങള്‍...

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നു- ചിത്രങ്ങള്‍

രാജീവ് ദേവരാജ്

രാജീവ് ദേവരാജ്

സൂര്യ ടിവി, കൈരളി ടിവി, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, മീഡിയ വണ്‍ എന്നിവയിലെ അനുഭവ പരിചയവുമായിട്ടാണ് രാജീവ് ദേവരാജ് മാതൃഭൂമി ന്യൂസിലേക്ക് എത്തുന്നത്. മീഡിയ വണ്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു രാജീവ് ദേവരാജ്.

 മികച്ച ട്രാക്ക് റെക്കോര്‍ഡ്

മികച്ച ട്രാക്ക് റെക്കോര്‍ഡ്

2016 ല്‍ ന്യൂസ് 18 കേരളം തുടങ്ങുമ്പോള്‍ നേതൃത്വം നല്‍കാന്‍ രാജീവ് ദേവരാജ് ഉണ്ടായിരുന്നു. 2020 വരെ ന്യൂസ് 18 കേരള എഡിറ്റര്‍ ആയിരുന്നു. ചാനല്‍ തുടങ്ങി വളരെ പെട്ടെന്ന് തന്നെ റേറ്റിങ്ങില്‍ ഇടം നേടാനും ഏഷ്യാനെറ്റ് ന്യൂസിനും മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും പിന്നില്‍ ഇടം നേടാനും രാജീവ് ദേവരാജിന്റെ നേതൃത്വത്തില്‍ ന്യൂസ് 18 കേരളത്തിന് കഴിഞ്ഞിരുന്നു.

മീഡിയ വണില്‍

മീഡിയ വണില്‍

2020 ല്‍ സിഎല്‍ തോമസ് വിരമിച്ചതിനെ തുടര്‍ന്നാണ് രാജീവ് ദേവരാജ് മീഡിയ വണ്‍ എഡിറ്റര്‍ ആയി ചുമതലയേല്‍ക്കുന്നത്. ബാര്‍ക്ക് റേറ്റിങ് ഉണ്ടായിരുന്ന സമയത്ത്, അതില്‍ പിറകിലായിരുന്നെങ്കിലും ഫേസ്ബുക്ക് റീച്ചില്‍ മറ്റേത് മുന്‍നിര ചാനലുകളേക്കാള്‍ മുന്നിലെത്തിയിരുന്നത് മീഡിയ വണ്‍ ആയിരുന്നു.

മാതൃഭൂമിയുടെ പ്രശ്‌നം

മാതൃഭൂമിയുടെ പ്രശ്‌നം

ചാനല്‍ തുടങ്ങി എട്ട് വര്‍ഷം പിന്നിട്ടെങ്കിലും റേറ്റിങ്ങിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ മാതൃഭൂമിയ്ക്ക് സാധിച്ചിരുന്നില്ല. റേറ്റിങ്ങില്‍ എപ്പോഴും മനോരമയ്ക്ക് പിറകില്‍ ആയിരുന്നു സ്ഥാനം. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഘട്ടത്തില്‍ ജനം ടിവിയ്ക്ക് പിറകില്‍ പോകുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

റിപ്പബ്ലിക് ടിവി വിവാദത്തോടെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് ബാര്‍ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. അതിന് ശേഷം, സാമൂഹ്യ മാധ്യമങ്ങളിലെ റീച്ച് ആണ് ദൃശ്യമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിലും മാതൃഭൂമി ന്യൂസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. രാജീവ് ദേവരാജ് എത്തുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമോ എന്നാണ് കാത്തിരിക്കുന്നത്.

ഉണ്ണി ബാലകൃഷ്ണന്‍

ഉണ്ണി ബാലകൃഷ്ണന്‍

മാതൃഭൂമിയുടെ നേതൃത്വത്തില്‍ വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നത് 2013 ജനുവരി 23 ന് ആയിരുന്നു. അന്ന് മുതല്‍ ഉണ്ണി ബാലകൃഷ്ണന്‍ ആയിരുന്നു ചാനല്‍ മേധാവി. ടെലിവിഷന്‍ ജേര്‍ണലിസം രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു ചാനലിന്റെ രംഗപ്രവേശനം. എട്ട് വര്‍ഷത്തിന് ശേഷം ആണ് ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമിയുടെ പടിയിറങ്ങുന്നത്.

 വാര്‍ത്തകള്‍ പലവിധം

വാര്‍ത്തകള്‍ പലവിധം

ഉണ്ണി ബാലകൃഷ്ണന്റെ രാജിയിലും രാജീവ് ദേവരാജിന്റെ വരവിലും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ആണ് നടക്കുന്നത്. സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണ് ഉണ്ണി ബാലകൃഷ്ണനെ മാറ്റുന്നതിലേക്ക് മാതൃഭൂമിയെ നയിച്ചത് എന്നാണ് ഇത്തരത്തില്‍ ഉയരുന്ന ഒരു വാദം.

വലിയ മാറ്റങ്ങള്‍

വലിയ മാറ്റങ്ങള്‍

കുറച്ച് കാലമായി മാതൃഭൂമി ന്യൂസില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു. മൊത്തത്തില്‍ കെട്ടിലും മട്ടിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിനൊപ്പം, വേണു ബാലകൃഷ്ണനെ പോലുള്ള പ്രമുഖരായ അവതാരകരെ തിരശ്ശീലയ്ക്ക് പിറകിലേക്ക് മാറ്റുകയും ചെയ്തു. അതിന് ശേഷവും പ്രകടനത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്താ പോരാട്ടം

വാര്‍ത്താ പോരാട്ടം

വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരം ഓരോദിവസവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. കാലങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. പൂട്ടിപ്പോയ ഇന്ത്യാവിഷന് ശേഷം, ഏഷ്യാനെറ്റ് ന്യൂസിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് 24 ന്യൂസ് ആണ്. ബാര്‍ക് റേറ്റിങ് അവസാനിച്ചതോടെ കാഴ്ചക്കാര്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍.

Recommended Video

cmsvideo
    ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam
    ഉണ്ണി ബാലകൃഷ്ണന്‍ എങ്ങോട്ട്?

    ഉണ്ണി ബാലകൃഷ്ണന്‍ എങ്ങോട്ട്?

    മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ച ഉണ്ണി ബാലകൃഷ്ണന്‍ അടുത്തതായി എങ്ങോട്ടാണെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചില്ല. പ്രമുഖ വാര്‍ത്ത അവതാരകനായ വേണു ബാലകൃഷ്ണന്‍, ഉണ്ണി ബാലകൃഷ്ണന്റെ സഹോദരനാണ്. രണ്ട് പേരും ഒരുമിച്ച് ഏഷ്യാനെറ്റ് ന്യൂസിലും ജോലി ചെയ്തിട്ടുണ്ട്.

    ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+