കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാലക്കുടി രാജീവ് വധം; അഭിഭാഷകന്‍ സിപി ഉദയഭാനു അറസ്റ്റില്‍

ഭൂമിയിടപാടുകാരന്‍ രാജീവ് ചാലക്കുടി തവളപ്പാറയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴാംപ്രതിയായ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനു അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ഭൂമിയിടപാടുകാരന്‍ രാജീവ് ചാലക്കുടി തവളപ്പാറയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴാംപ്രതിയായ പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് അന്വേഷണസംഘം അറസ്റ്റു ചെയ്തത്. കീഴടങ്ങാന്‍ തയാറാകുന്നതിനിടെയായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഉദയഭാനു.

ബെംഗളുരു മലയാളികള്‍ വെട്ടിലാകുമോ?; കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഇങ്ങനെ
അതേസമയം, ഉദയഭാനു കീഴടങ്ങിയതാണെന്നും കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യ വ്യക്തമാക്കി. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ ആവശ്യം കോടതി നിരസിച്ചതിന് പിന്നാലെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു.

cpudayabhanu

കൊലപാതകത്തില്‍ അഭിഭാഷകന് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. അഞ്ചാം പ്രതിയായ ജോണിയുമായി ഉദയഭാനു, സംഭവം നടന്ന സെപ്റ്റംബര്‍ 29-ന് പലതവണ സംസാരിച്ചതായി കേസ് ഡയറിയും ഫോണ്‍രേഖകളും വ്യക്തമാക്കുന്നു. അതേക്കുറിച്ച് കൂടുതല്‍ വ്യക്തതയ്ക്ക് കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 29ന് രാവിലെയാണ് പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട 5 ലക്ഷം രൂപ തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. ഉദയഭാനു ക്വട്ടേഷന്‍ സംഘത്തെ ഇതിനായി നിയോഗിക്കുകയായിരുന്നെന്നാണ് സൂചന.

English summary
rajeev murder case; Advocate Udayabhanu arrested,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X