Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇര' എന്ന വാക്കിന് എത്രമാത്രം വേദനയുണ്ടെന്ന് തിരിച്ചറിഞ്ഞു!! മാധ്യമങ്ങൾക്കെതിരെ നടിയുടെ സഹോദരൻ!!

ഇതിനു മുൻപും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നർമ്മ ശൈലിയിൽ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാൻ ഓർത്തുപോവുകയാണെന്ന് രാജേഷ്

നടിയെ ‌ആക്രമിച്ച കേസിൽ പുറത്തു വരുന്ന അപകീർത്തികരമായ വാർത്തകൾക്കെതിരെ നടിയുടെ സഹോദരൻ രംഗത്ത്. മാനുഷികതയുടെ നേർത്ത അതിർവരമ്പ് പോലുമില്ലാതെ ഒരു മാധ്യമ പ്രവർത്തകൻ തങ്ങൾക്കു കിട്ടിയെന്ന് അവകാശപ്പെടുന്ന ഒരു വാർത്ത അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് ഇര എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ കഴിയുമെന്ന് താൻ തിരിച്ചറിഞ്ഞതെന്ന് സഹോദരൻ വ്യക്തമാക്കുന്നു. നടിയുടെ ബന്ധുവും സിനിമ പ്രവർത്തകനുമായ രാജേഷ് ബി മേനോൻ ആണ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് രാജേഷിന്റെ പ്രതികരണം.

ഇതിനു മുൻപും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നർമ്മ ശൈലിയിൽ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാൻ ഓർത്തുപോവുകയാണെന്ന് രാജേഷ് കുറിക്കുന്നു.

attack

ഇര എന്ന പദം പണ്ടും തന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നുവെന്ന് രാജേഷ് പറയുന്നു. ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേർന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നതെന്നും ഇപ്പോൾ സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണെന്നും രാജേഷ് വ്യക്തമാക്കുന്നു. മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നത് മറച്ചു വയ്ക്കുന്നില്ലെന്നും രാജേഷ്.

ഇര എന്ന പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാൽ ഒരുപാടുപേരെ അതാശ്വസിപ്പിക്കുമെന്നും രാജേഷ് പറയുന്നു.

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+