'ലാലേട്ടന്റെയും ജയറാമേട്ടന്റെയും ശബ്ദം രാജേഷിനെ കേൾപ്പിക്കുന്നു, ചെറിയ പ്രതികരണം പോലും പ്രധാനം'
അവതാരകനായ രാജേഷ് കേശവ് ഒരു മാസത്തിൽ അധികമായി ചികിത്സയിൽ കഴിയുകയാണ്. സ്റ്റേജ് പരിപാടിക്കിടെ കുഴഞ്ഞ് വീണ രാജേഷ് കേശവ് നിലവിൽ വെല്ലൂർ സിഎംസി ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. തിരിച്ച് വരാൻ ഇനിയും മാസങ്ങൾ എടുത്തേക്കുമെന്ന് സുഹൃത്ത് പറയുന്നു. മോഹൻലാലും ജയറാമും അടക്കമുളളവർ അയച്ച് നൽകുന്ന ശബ്ദസന്ദേശങ്ങൾ രാജേഷിനെ കേൾപ്പിക്കുന്നുണ്ടെന്നും ഒരു ചെറിയ പ്രതികരണമെങ്കിലും ഉണ്ടാകുന്നത് ചികിത്സയിൽ പ്രധാനമാണെന്നും സുഹൃത്ത് പ്രതാപ് ജയലക്ഷ്മി കുറിക്കുന്നു.
കുറിപ്പ് വായിക്കാം: '' പ്രിയപ്പെട്ട രാജേഷിനെ വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ട് ഒരാഴ്ചയായി.. ഓർക്കാൻ ഇഷ്ടമില്ലാത്ത ആ അപകടം നടന്നിട്ട് 36 ദിവസവും. വെല്ലൂർ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ്. ഇനിയുമെറെ മുന്നോട്ട് പോകാനുണ്ട്.. കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം എന്നും ഡോക്ടർ പറയുന്നുണ്ട്. ന്യൂറോ, കാർഡിയോ, ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ, ഒക്കുപെഷണൽ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തുടങ്ങി ഒരു കംമ്പൈൻഡ് മെഡിക്കൽ ടീം ആണ് കാര്യങ്ങൾ ഏകോപിക്കുന്നത്. ഇൻഫെക്ഷൻ സാധ്യതയുള്ളത് കൊണ്ട് സന്ദർശകരെ അനുവദിക്കുന്നില്ല.

വെല്ലൂരിൽ എത്തിയതിനു ശേഷമുള്ള കാര്യങ്ങളിൽ ഞങ്ങളുടെ കൂടെ നിൽക്കുന്ന ഡോ രാജി തോമസിനോടും , ഡോ തോമസ് മാത്യു വിനോടും ( അദ്ദേഹത്തിന്റെ ഡിപ്പാർട്മെന്റ് അല്ലെങ്കിൽ പോലും) പ്രതേക നന്ദി.. ഒപ്പം എന്തിനും കൂടെ നിൽക്കുന്ന പ്രിയ
യോടും, ഷെമിം സജിത സുബൈർ , മാർത്തോമാ സെന്ററിലെ ജെറി അച്ചനോടും, ഷാജിച്ചായനോടും, സിഎസ്ഐ ഗൈഡൻസ് സെന്ററിലെ വിജു അച്ചനോടും, എന്നും കാര്യങ്ങൾ തിരക്കി എത്തുന്ന മഞ്ജു ഫെർണാണ്ടസിനോടും തീർത്താൽ തീരാത്ത കടപ്പാട്. രാജേഷിന്റെ ഭാര്യ സിന്ധുവും, അനുജൻ രൂപേഷും ഇപ്പോഴും ആശുപത്രിയിൽ ഒപ്പമുണ്ട്.. കൂടെ വെല്ലൂർ ആശുപത്രിയിലെ സ്നേഹവും കരുതലുമുള്ള നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും.
രാജേഷിനെ സ്നേഹിക്കുന്ന പലരും അയച്ചു തന്നിരുന്ന ശബ്ദ സന്ദേശങ്ങൾ കേൾപ്പിക്കുന്ന കാര്യം ഞാൻ മുൻപ് എഴുതിയിരുന്നു... അതൊക്കെ ഇപ്പോഴും തുടരുന്നുണ്ട്.. ഇഷ്ടമുള്ള കാര്യങ്ങൾ തുടർച്ചയായി കേൾപ്പിക്കുവാൻ ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞതിന്റെ ഭാഗമായി, അവന്റെ പ്രിയപ്പെട്ട പാട്ടുകൾ പ്രതേകിച്ചു എസ്ആർകെ സോംഗ്സ്, ലാലേട്ടനും, സുരേഷേട്ടനും, ജയറാമേട്ടനും, പ്രിയ സുഹൃത്തുക്കളും അയച്ചു തരുന്ന വോയിസ് നോട്ട്സ്,( ഗോകുലം കൃഷ്ണ മൂർത്തിയ്ക്ക് പ്രത്യേക നന്ദി) അവൻ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകൾ ഒക്കെ കാണിക്കുകയും, കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചെറിയ രീതിയിലുള്ള റെസ്പോൺസ് പോലും രാജേഷിന്റെ ചികിത്സാരീതികളിൽ വളരെ പ്രധാനമാണ് എന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഞങ്ങൾക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്.. ഞങ്ങൾ എല്ലാം അറിയിക്കുന്നുമുണ്ട്. കൂടുതൽ ശുഭ വാർത്തകൾക്കായി കാത്തിരിക്കുക.. രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനയും സ്നേഹവും എപ്പോഴും ഉള്ളതുപോലെ ഇനിയും തുടരുക. നന്ദി
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications