കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: വീട്ടമ്മയെ ബുധനാഴ്ചയോടെ നാട്ടിലെത്തിക്കും!

  • By Desk
Google Oneindia Malayalam News

മുന്‍ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷ് കുമാറിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തലവനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. രാജേഷിന്‍റെ അടുപ്പക്കാരിയായ വീട്ടമ്മയുടെ ഖത്തര്‍ വ്യവസായിയായ ഭര്‍ത്താവില്‍ നിന്നുള്ള ക്വട്ടേഷനായിരുന്നു കൊലപാതകം എന്ന് നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ നയിച്ച സംഘത്തലവനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ക്വട്ടേഷന്‍ സംഘത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കായംകുളത്ത് നിന്നുള്ള ഗുണ്ടാത്തലവനാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഗുണ്ടാത്തലവന്‍ അപ്പുണ്ണി

ഗുണ്ടാത്തലവന്‍ അപ്പുണ്ണി

'കായംകുളം അപ്പുണ്ണി' എന്ന പ്രമുഖ ഗുണ്ടാത്തലവനാണ് ആക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് പോലീസിന് വിവരം ലഭിച്ചു. നിരവധി കേസുകളില്‍ പ്രതിയായ അപ്പുണ്ണി ആലപ്പുഴ ജില്ലാ പോലീസിന്‍റെ എ ലിസ്റ്റ് കാറ്റഗറിയില്‍ ഉള്ള ഗുണ്ടയാണ്. കൊലപാതക കേസുകള്‍ അടക്കം മൂന്ന് ക്രിമിനല്‍ കേസുകള്‍ പേരിലുള്ള അപ്പുണ്മി നേരത്തെ ആലപ്പുഴ പോലീസിന്‍റെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധേയനായിട്ടുണ്ട്. അതേസമയം ഇയാള്‍ ഒളിവിലാണ്. ഇതിനിടെ രാജേഷിന്‍റെ അടുപ്പക്കാരിയായ നൃത്താധ്യാപികയുടെ ഭര്‍ത്താവിനെ പോലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. ഇയാളെ നാട്ടിലെത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി നേരത്തേ തന്നെ പോലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ട്.

വിരലടയാളങ്ങള്‍

വിരലടയാളങ്ങള്‍

കായംകുളം സ്വദേശിയില്‍ നിന്നും വാടകയ്ക്കെടുത്ത സ്വിഫ്റ്റ് കാറില്‍ എത്തിയാണ് കൊലയാളി സംഘം കൃത്യം നടപ്പാക്കിയത്. ഈ വാഹനം അടൂരില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. വാഹനത്തിന്‍റെ ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. കാര്‍ പലരിലൂടെ കൈമറിഞ്ഞാണ് കൊലയാളി സംഘത്തിന്‍റെ കൈയ്യില്‍ എത്തിയത്. ഇതിനിടെ കാര്‍ ഫോറന്‍സിക്, വിരലടയാള വിദഗ്ദരുടെ പരിശോധനയ്ക്ക് വിധേയമാക്കി. കാറില്‍ നിന്ന് കണ്ടെത്തിയ വിരലടയാളം പ്രതികളുടേതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ രാജേഷിന്‍റേതാണെന്നും പരിശോധനയില്‍ പോലീസ് സ്ഥിരീകരിച്ചു.കൊലപാതകികള്‍ ഉപയോഗിച്ച ആയുധവും പോലീസിന് ലഭിച്ചതായാണ് വിവരം.

വീട്ടമ്മ ബുധനാഴ്ച ഹാജരായേക്കും

വീട്ടമ്മ ബുധനാഴ്ച ഹാജരായേക്കും

കൊലപാതകം നടക്കുന്നതിന് തൊട്ട് മുന്‍പ് രാജേഷ് വീട്ടമ്മയുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. രാജേഷിന്‍റെ നിലവിളി വീട്ടമ്മ കേട്ടിരുന്നു. ഇവരാണ് രാജേഷിന് വെട്ടേറ്റകാര്യം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചത്. രാജേഷുമായി വീട്ടമ്മയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരും ഭര്‍ത്താവും അകന്ന് താമസിക്കുകയാണ്. പോലീസ് വീട്ടമ്മയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇവര്‍ പോലീസിനോട് വ്യക്തമാക്കുകയായിരുന്നു. അതേസമയം ഇവരെ ഇതുവരെ നാട്ടില്‍ എത്തിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ബുധനാഴ്ചയോടെ ഇവരോട് നാട്ടിലെത്തി ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീവ്ര ഗ്രൂപ്പ് കേന്ദ്രീകരിച്ചും

തീവ്ര ഗ്രൂപ്പ് കേന്ദ്രീകരിച്ചും

ഇതിനിടെ കേസില്‍ തീവ്ര ഗ്രൂപ്പിന് പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടമ്മയും ഖത്തര്‍ വ്യവസായിയായ ഭര്‍ത്താവിന്‍റേതും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്തര്‍ ആയിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം യുവതി മതം മാറി. എന്നാല്‍ ഇതിനിടയിലാണ് ഇവരുടെ ജീവിതത്തിലേക്ക് രാജേഷ് കടന്ന് വന്നത്. ഇത് ഇവരുടെ വിവാഹ ജീവിതം തകരാന്‍ കാരണമായി.ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. ഇയാളുടെ ബന്ധുക്കളായ ആളുകളാണ് കൊല നടത്തിയതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് തീവ്രഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഖത്തറില്‍ നിന്ന് വന്ന രണ്ട് പേര്‍ കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നെന്ന വിവരവും പോലീസ് അന്വേഷിച്ച് വരികയാണ്. നിലവില്‍ ക്വട്ടേഷന്‍ സംഘം അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഏഴ് സംഘങ്ങളായി തിരിഞ്ഞ് മുംബൈ, ചൈന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

ആര്‍ജെ രാജേഷിന്‍റെ കൊലപതാകം: ക്വട്ടേഷന്‍ സംഘം എത്തിയത് ഖത്തറില്‍ നിന്ന്ആര്‍ജെ രാജേഷിന്‍റെ കൊലപതാകം: ക്വട്ടേഷന്‍ സംഘം എത്തിയത് ഖത്തറില്‍ നിന്ന്

വിമര്‍ശകരെ വായടയ്ക്ക്.. സച്ചിന്‍ രാജ്യസഭയില്‍ നിന്ന് കൈപ്പറ്റിയ തുക ചെലവഴിച്ചത് ദേ ഇതിനാണ്!വിമര്‍ശകരെ വായടയ്ക്ക്.. സച്ചിന്‍ രാജ്യസഭയില്‍ നിന്ന് കൈപ്പറ്റിയ തുക ചെലവഴിച്ചത് ദേ ഇതിനാണ്!

നടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടിനടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടി

English summary
rajesh murder further developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X