കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ രാജേഷ് പിള്ള അതീവ ഗുരുതരാവസ്ഥയില്‍? വെന്റിലേറ്ററില്‍

Google Oneindia Malayalam News

കൊച്ചി: ട്രാഫിക്, മിലി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച സംവിധായകന്‍ രാജേഷ് പിള്ള ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ച രാജേഷ് പിള്ളയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.

കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'വേട്ട' ഫെബ്രുവരി 26 ന് റിലീസ് ചെയ്തു. രാജേഷ് പിള്ളയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രിയ സംവിധായകന്‍

പ്രിയ സംവിധായകന്‍

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് രാജേഷ് പിള്ള എന്ന സംവിധായകന്‍ പ്രശസ്തനാകുന്നത്. മലയാളികള്‍ ഏറെ സ്വീകരിച്ച സിനിമയായിരുന്നു ട്രാഫിക്.

മിലി

മിലി

ട്രാഫിക്കിന് ശേഷം സംവിധാനം ചെയ്ത മിലിയും മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു.

ആദ്യ ചിത്രം

ആദ്യ ചിത്രം

2005 ല്‍ പുറത്തിറങ്ങിയ 'ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍.

മികച്ച സന്ദേശങ്ങള്‍

മികച്ച സന്ദേശങ്ങള്‍

കേരളത്തില്‍ അവയവദാനത്തിന് കൂടുതല്‍ ആളുകള്‍ മുന്‍നിരയിലേയ്ക്ക് വരാനുള്ള കാരണങ്ങളില്‍ ഒന്ന് രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന ചിത്രമായിരുന്നു. അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ ജീവിത വിജയം ചിത്രീകരിച്ച മിലിയും മികച്ച സന്ദേശമാണ് നല്‍കിയത്.

ഹിന്ദിയില്‍

ഹിന്ദിയില്‍

ട്രാഫിക് സിനിമയുടെ ഹിന്ദി പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. ഈ സിനിമയും സംവിധാനം ചെയ്തത് രാജേഷ് പിള്ള തന്നെ ആയിരുന്നു

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

തിരിച്ചുവരവിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് വേട്ട. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മഞ്ജു ഈ വേഷത്തില്‍ എത്തുന്നത്.

പ്രാര്‍ത്ഥനയോടെ

പ്രാര്‍ത്ഥനയോടെ

സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സംവിധായകന്‍ ആശുപത്രിയിലായ വാര്‍ത്തയാണ് പുറത്ത് വന്നത്. രാജേഷ് പിള്ളയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കുകയാണ് കേരളം.

English summary
Director Rajesh Pillai Critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X