കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് ധൈര്യമുണ്ടോ? സഭയ്ക്ക് പുറത്തേക്ക് വന്ന് ഇതൊക്കെ പറയാന്‍!! ഇരട്ടച്ചങ്കന് വെല്ലുവിളി!!

മന്ത്രി ജി സുധാകരന്റെ കിഫ്ബിക്കെതിരായ പരാമര്‍ശം നിയമസഭയില്‍ ചര്‍ച്ചയായപ്പോഴാണ് പിണറായി ഏഷ്യാനെറ്റ് ന്യൂസിനെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയും ആഞ്ഞടിച്ചത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ തനിക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. തന്നെ കുറിച്ച് നിയമസഭയ്ക്കുള്ളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സഭയ്ക്ക് പുറത്ത് ഉന്നയിച്ച് ചര്‍ച്ചയാക്കാന്‍ ധൈര്യമുണ്ടോ എന്നാണ് വെല്ലുവിളി.

ആഢംബര വിവാഹത്തില്‍ നിന്ന് മുഖ്യനും ഭാര്യയും ഇറങ്ങിപ്പോന്നു!ചൊടിപ്പിച്ചത് കൈയടിയും ആഘോഷവും; വീഡിയോആഢംബര വിവാഹത്തില്‍ നിന്ന് മുഖ്യനും ഭാര്യയും ഇറങ്ങിപ്പോന്നു!ചൊടിപ്പിച്ചത് കൈയടിയും ആഘോഷവും; വീഡിയോ

പിണറായിക്ക് വീണ്ടും പണി കിട്ടുമോ ? ഇന്നലെ സെന്‍കുമാര്‍, നാളെ ജേക്കബ് തോമസ്!! ഇതാണ് കാരണംപിണറായിക്ക് വീണ്ടും പണി കിട്ടുമോ ? ഇന്നലെ സെന്‍കുമാര്‍, നാളെ ജേക്കബ് തോമസ്!! ഇതാണ് കാരണം

മന്ത്രി ജി സുധാകരന്റെ കിഫ്ബിക്കെതിരായ പരാമര്‍ശം നിയമസഭയില്‍ ചര്‍ച്ചയായപ്പോഴാണ് പിണറായി ഏഷ്യാനെറ്റ് ന്യൂസിനെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയും ആഞ്ഞടിച്ചത്. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരിക്കുന്നത്.

 സഭയ്ക്ക് പുറത്ത്

സഭയ്ക്ക് പുറത്ത്

നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ സഭയ്ക്ക് പുറത്ത് ഉന്നയിച്ച് ചര്‍ച്ചയാക്കണമെന്നാണ് ചന്ദ്രശേഖര്‍ വെല്ലുവിളിച്ചിരിക്കുന്നത്.

 ജനങ്ങളെ തോല്‍പ്പിച്ചു

ജനങ്ങളെ തോല്‍പ്പിച്ചു

മുഖ്യമന്ത്രി നടത്തുന്ന ഭീഷണി ഭരണ പരാജയം മൂടിവയ്ക്കാനാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ഡ വ്യക്തമാക്കിയിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ ജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്നും ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 സര്‍ക്കാരിന്റെ മുഖമുദ്ര

സര്‍ക്കാരിന്റെ മുഖമുദ്ര

2016-17 കേരളത്തിന്റെ ഏറ്റവും മോശം രാഷ്ട്രീയ സാമ്പത്തിക വര്‍ഷമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കൈയ്യേറ്റങ്ങളും ഭീഷണികളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണെന്നും ചന്ദ്രശേഖര്‍ പറയുന്നു. കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ല, നിക്ഷേപമില്ല, ഭക്ഷണമില്ല എന്നും അദ്ദേഹം ആരോപിക്കുന്നു.

 മൂന്നാര്‍ വിഷയം

മൂന്നാര്‍ വിഷയം

മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് ഇത്രയുമധികം എതിര്‍പ്പ് ഉണ്ടാകാനുള്ള കാരണം മൂന്നാര്‍ വിഷയങ്ങളിലടക്കം താന്‍ നടത്തിയ ഇടപെടലുകളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

 ഏഷ്യാനെറ്റ് സിഡി

ഏഷ്യാനെറ്റ് സിഡി

സുധാകരന്റെ കിഫ്ബി വിവാദം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പിണറായി ഏഷ്യാനെറ്റ് ന്യൂസിനെതിരെയും എംഡി രാജീവ് ചന്ദ്രശേഖറിനെതിരെയും പിണറായി ആഞ്ഞടിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സിഡി പരിശോധിച്ചാല്‍ സുധാകരന്‍ കിഫ്ബിക്കെതിരെ പറഞ്ഞത് മനസിലാകുമെന്ന് പ്രതിപക്ഷം പറഞ്ഞതോടെയാണ് പിണറായി ഏഷ്യാനെറ്റിനെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയും തിരിഞ്ഞത്.

 രാജീവ് ചന്ദ്രശേഖര്‍ അധിക്ഷേപിച്ചു

രാജീവ് ചന്ദ്രശേഖര്‍ അധിക്ഷേപിച്ചു

രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ചാനലാണ് ഏഷ്യാനെറ്റ് ന്യൂസെന്നും അതിനാല്‍ തന്റെ വ്യക്തിപരമായ അനുഭവത്തില്‍ ഇതിന് വിശ്വാസ്യതയില്ലെന്നുമാണ് പിണറായി പറഞ്ഞത്. മുഖ്യമന്ത്രി എന്ന നിലയിലും വ്യക്തിപരമായും ചന്ദ്രശേഖര്‍ തന്നെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജഗോപാലിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രാജീവ് ഇടപെട്ടുവെന്നും ഏഷ്യാനെറ്റ് മാധ്യമ ധര്‍മ്മം മറന്നുപോയെന്നും അദ്ദേഹം ആരോപിച്ചു.

 സിപിഎം ബന്ധം

സിപിഎം ബന്ധം

സിപിഎം താത്വികാചാര്യനായിരുന്ന പിജിയുടെ മകനാണല്ലോ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് എഡിറ്റര്‍ക്ക് പരിമിതിയുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി.

English summary
asianet news chairman rajiv chandrasekhar challenges chief minister pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X