സിപിഎമ്മിന്റെ അന്ത്യം അടുത്തു..!! പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കണ്ണൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ ട്വീറ്റ് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് ഉടമയും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എംപി സിപിഎമ്മിനെതിരെ രംഗത്ത്. സിപിഎമ്മിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്ന് രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് രാജീവ് ചന്ദ്രശേഖറിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു.

മലപ്പുറത്തെ മതപണ്ഡിതന് ഭാര്യമാര്‍ നാല്..!! മൊഴി ചൊല്ലല്‍ കത്ത് വഴി .!! ഒടുക്കം പണി കിട്ടി..!!

വര്‍ഗീയ കലാപത്തിന് കോപ്പ് കൂട്ടി യോഗി ആദിത്യനാഥ്..!! കാത്തിരിക്കുന്നത് മറ്റൊരു ബാബറി മസ്ജിദ്..??

സിപിഎമ്മിനെതിരെ

ട്വീറ്റ് വിവാദത്തില്‍ തനിക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെക്കുറിച്ച് പ്രതികരിക്കവേയാണ് രൂക്ഷമായ ഭാഷയില്‍ സിപിഎമ്മിനെ രാജീവ് ചന്ദ്രശേഖര്‍ ആക്രമിച്ചത്. സിപിഎമ്മിന്റെ അന്ത്യം അടുത്തുവെന്നും യാഥാര്‍ത്ഥ്യത്തെ മൂടിവെക്കാനോ മാറ്റിമറിക്കാനോ സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

പിണറായിയോട് വെല്ലുവിളി

കൊലപാതകങ്ങളുടേയും ഭീഷണിയുടേയും അഴിമതിയുടേയും ഇന്നലെകളില്‍ കുടുങ്ങിയ സര്‍ക്കാരിനെയല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യിക്കുമെന്ന പിണറായി വിജയന്റെ നിലപാടിനോട് നമുക്ക് കാണാം എന്ന് മാത്രമാണ് പറയാനുള്ളത് എന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

എതിര്‍പ്പ് രാഷ്ട്രീയം മാത്രം

ഭീഷണിപ്പെടുത്താന്‍ ആകും വിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക. നിങ്ങള്‍ക്ക് മുന്‍പ് പലരും ശ്രമിച്ച് പരാജയപ്പെട്ട ഒരു ഉദ്യമമാണത് എന്നും ഏഷ്യാനെറ്റ് ഉടമ കൂട്ടിച്ചേര്‍ത്തു. തന്റെ എതിര്‍പ്പ് രാഷ്ട്രീയം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

മോദിയുടെ അടുത്ത ആൾ

ആദ്യകാലങ്ങളിൽ രാഷ്ട്രീയ നിലപാടുകൾ ഒന്നും വ്യക്തമാക്കിയിരുന്നില്ലെങ്കിലും അടുത്തിടെ തന്റെ രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ച ആളാണ് രാജീവ്. നിലവിൽ എൻഡിഎയുടെ കേരള ഘടകം വൈസ് ചെയർമാൻ ആണ്

വ്യാജ ട്വീറ്റ് പ്രചരണം

രാമന്തളിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് ബിജുവിന്റെ മൃതദേഹവുമായി വിലാപയാത്ര പുറപ്പെടും മുമ്പ് സിപിഎമ്മുകാർ ആംബുലൻസും ആശുപത്രിയും തകർത്തു എന്നായിരുന്നു രാജീവിന്റെ ഒരു ട്വീറ്റ്. ഇതിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. പോലീസ് നോക്കി നിൽക്കെയാണ് സിപിഎമ്മുകാർ ഇതെല്ലാം ചെയ്തത് എന്നായിരുന്നു ട്വീറ്റിൽ ഉണ്ടായിരുന്നത്.

രാജീവിനെതിരെ പരാതി

ജയകൃഷ്ണന്‍@ സവര്‍ക്കര്‍ 5200 എന്ന പേരില്‍ നിന്നുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന റീ ട്വീറ്റായിട്ടാണ് രാജീവിന്റെ ട്വീറ്റ്.ഇതിനെതിരെയാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിജെ സനോജ് പരാതിപ്പെട്ടത്. വ്യാജപ്രസ്താവനകളിലൂടെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

English summary
NDA vice chairman Rajiv Chandrashekhar MP challenges CPM and Pinarayi Vijayan
Please Wait while comments are loading...