ജനങ്ങള്‍ക്ക് വേണ്ടി വെള്ളത്തിലിറങ്ങി നടന്‍ രാജീവ് പിള്ളയും.. സ്വന്തം വിവാഹം പോലും മാറ്റി വെച്ചു..
പ്രളയ ദുരിതത്തില്‍ രക്ഷകരായി ഓടിയെത്തിയത് ആരൊക്കെയെന്ന് ഇപ്പോഴും ഒരു തിട്ടവും ഉണ്ടാവില്ല. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ ഭൂമിയിലേക്കിറങ്ങി സാധാരണക്കാരായി മാറിയ നിമിഷങ്ങള്‍ ജനത്തെ തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. തങ്ങളുടെ താരമൂല്യങ്ങളായിരുന്നില്ല ഇവര്‍ക്ക് പ്രധാന പരിഗണന. ജനങ്ങളുടെ ജീവന്‍ തന്നെയായിരുന്നു.
രാപ്പകല്‍ ഇല്ലാതെ അവര്‍ ജനങ്ങള്‍കൊപ്പം തന്നെ അവരില്‍ ഒരാളായി പ്രവര്‍ത്തിച്ചു. തന്‍റെ നാട്ടുകാര്‍ക്ക് വേണ്ടി പ്രളയത്തിന്‍റെ നാല് ദിവസവും കൈ മെയ് മറന്ന് പണിയെടുത്ത ടൊവീനോ മാത്രമായിരുന്നില്ല രക്ഷാപ്രവര്‍ത്തനത്തിലെ ഹീറോ, തന്‍റെ വിവാഹം പോലും മാറ്റിവെച്ച് ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച രാജീവ് പിള്ളയും രക്ഷാപ്രവര്‍ത്തനത്തിലെ ഹീറോ ആയിരുന്നു.

മഹാപ്രളയം
നാല് ദിവസം മുന്‍പായിരുന്നു മഴയും മഹാപ്രളയവും കേരളത്തിന്‍റെ ജീവനെടുത്തത്. ശക്തമായ മഴയില്‍ രാജേഷിന്‍റെ ജന്‍മ നാടായ തിരുവല്ലയിലെ നന്നൂര്‍ ഗ്രാമത്തിലും വെള്ളം കയറി. ഇതോടെ മറ്റൊന്നുമാലോചിക്കാതെ താരം അവിടേക്ക് തിരിച്ചു.

വീട്ടില്‍ നിന്ന്
രാജീവിന്‍റെ വീട്ടില്‍ വെള്ളം കയറില്ല. പക്ഷേ വീട്ടില്‍ നിന്ന് 500 മീറ്റര്‍ ദൂരത്തുള്ള ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തകരുടെ ബോട്ടുകള്‍ക്ക് വേണ്ടിയൊന്നും കാത്തിരുന്നില്ല. കൈയ്യില്‍ കിട്ടിയത് ഉപയോഗിച്ച് ചങ്ങാടമുണ്ടാക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്ന് രാജീവ് പിള്ള പറയുന്നു.
|
വിവാഹം മാറ്റിവെച്ചു
നാല് ദിവസം മുന്‍പ് രാജീവിന്‍റെ വിവാഹമായിരുന്നു. എന്‍ജിനിയറിങ്ങ് ബിരുദധാരിയായ അജിതയായിരുന്നു വധു. എന്നാല്‍ തന്‍റെ നാട്ടുകാര്‍ക്ക് വേണ്ടി വിവാഹം പോലും മാറ്റി വെച്ചായിരുന്നു താരം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

48 മണിക്കൂറും
വെള്ളം ഇറങ്ങുന്നതുവരെയുള്ള രണ്ട് ദിവസവും മുഴുവന്‍ സമയവും രാജീവ് തന്‍റെ നാട്ടുകാര്‍ക്കൊപ്പം അവരില്‍ ഒരാളായി ഉണ്ടായിരുന്നു. നിരവധി പേരാണ് ദുരിതാശ്വാസ കാമ്പുകളില്‍ ഉണ്ടായിരുന്നത്. അവരില്‍ പലരും രോഗികളും. അവര്‍ക്ക് മരുന്നെത്തിക്കലായിരുന്നു ആദ്യ ദൗത്യം രാജീവ് പറഞ്ഞു.
|
ആരും ചെയ്യും
ഞാന്‍ ചെയ്തതൊന്നും വല്യ കാര്യമേ അല്ല. ആരാണെങ്കിലും അങ്ങനെയേ ചെയ്യൂ. ഈ സമയത്ത് ആര്‍ക്കും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയില്ല. അപ്പോള്‍ നമ്മള്‍ അവിടെ എത്തി പോകും, രാജീവ് പറഞ്ഞു.

വിവാഹം അടുത്തമാസം
തന്‍റെ മാറ്റി വെച്ച വിവാഹം അടുത്ത മാസം നടക്കുമെന്ന് താരം അറിയിച്ചു. വിവാഹം സ്വകാര്യമായ ചടങ്ങാണെന്നും 10 പേരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂവെന്നും രാജീവ് പറഞ്ഞു

സഹായവുമായി പഠാന്‍
ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ദുരിതബാധിതര്‍ക്കായി രാജീവിന്‍റെ പക്കല്‍ സഹായങ്ങള്‍ എത്തിച്ചിരുന്നു. കാമ്പിലേക്ക് വേണ്ട മരുന്നും മറ്റ് വസ്ത്രങ്ങളുമായിരുന്നു ഇര്‍ഫാന്‍ കൊടുത്തയച്ചത്.
Recommended Video


പുകഴ്ത്തി സഹതാരം
നിലവില്‍ ഷക്കീലയുടെ ജീവിത കഥ പ്രമേയമാകുന്ന ബോളിവുഡ് ചിത്രത്തിലാണ് രാജീവ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയായ ബോളിവുഡ് നടി റിഛദ്ദയും രാജീവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
|
നിങ്ങള്‍ കരുത്തനാണെങ്കില്‍
തന്‍റെ സഹപ്രവര്‍ത്തകന്‍ രാജീവ് തന്‍റെ വിവാഹം പോലും മാറ്റി വെച്ചു സ്വന്തം നാട്ടുകാരെ രക്ഷിക്കാനായി ഇറങ്ങി. അദ്ദേഹത്തിന്‍റെ ആരോഗ്യം നല്ലൊരു കാര്യത്തിനായി വിനിയോഗിച്ചു. നിങ്ങള്‍ കരുത്തനാണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് അത് ഉപയോഗിക്കേണ്ടത്. കേരളത്തില്‍ യുവാക്കളും മത്സ്യതൊഴിലാളികളും രാവും പകലും കഷ്ടപ്പെട്ടാണ് ആളുകളെ രക്ഷപ്പെടുത്തിയതെന്നും റിച്ച കുറിച്ചു.












Click it and Unblock the Notifications