കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ അസോസിയേഷനില്‍ ഭിന്നിപ്പ്; ബിജു രമേശിനെതിരെ ആഞ്ഞടിച്ച് രാജ്കുമാര്‍ ഉണ്ണി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെ എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച് ശ്രദ്ധേയനായ ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിനെതിരെ രൂക്ഷവിമര്‍ശനവുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി രംഗത്ത്. ബിജു രമേശ് കൊച്ചിയില്‍ ബാറുടമകളുടെ യോഗം വിളിച്ചു ചേര്‍ത്തതാണ് രാജ്കുമാറിനെ ചൊടിപ്പിച്ചത്.

മര്യാദയുടെ സര്‍വ സീമകളും ബിജു രമേശ് ലംഘിച്ചിരിക്കുകയാണെന്ന് രാജ്കുമാര്‍ ഉണ്ണി ആരോപിച്ചു. ബാറുടമകളുടെ പ്രത്യേക യോഗം കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തത് ശരിയായില്ല. അതിനുള്ള അവകാശം ബിജു രമേശിനില്ല. സംഘനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അച്ചടക്കം പാലിക്കേണ്ടതുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

biju-ramesh

അതേസമയം, രാജ്കുമാര്‍ ഉണ്ണിയെ നട്ടെല്ലില്ലാത്ത നേതാവെന്നാണ് ബിജു രമേശ് വിശേഷിപ്പിച്ചത്. ബാര്‍ ഉടമകളുടെ യോഗം താന്‍ വിളിച്ചു ചേര്‍ത്തിട്ടില്ല. ചില കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ബിയര്‍, വൈന്‍ പാര്‍ലര്‍ ഉടമകളുടെ യോഗമാണ് വിളിച്ചത്. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ പൂട്ടിക്കാന്‍ ശ്രമിക്കുന്നത് ബാറുടമകളാണെന്നും അദ്ദേഹം ആരോപിച്ചു.

ധനമന്ത്രി കെ എം മാണിക്കെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിക്കുമ്പോള്‍ തുടക്കത്തില്‍ പിന്തുണ നല്‍കിയ ആളാണ് രാജ്കുമാര്‍ ഉണ്ണി. എന്നാല്‍ പിന്നീട് ആരോപണത്തില്‍ നിന്നും അദ്ദേഹം പിന്നോട്ട് പോവുകയായിരുന്നു. കോഴ ആരോപണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശരിയായ വിവരം നല്‍കാനും രാജ്കുമാര്‍ ഉണ്ണി തയ്യാറായിരുന്നില്ല.

English summary
Rajkumar Unni says Biju Ramesh violated organizational rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X