കെ മുരളീധരന്‍ 'കാമം കരഞ്ഞുതീര്‍ക്കുന്ന കഴുത';തല്ലുകൊണ്ടത് കോണ്‍ഗ്രസിന് വേണ്ടിയെന്നും ഉണ്ണിത്താന്‍..
സ്വന്തം പിതാവായ കരുണാകരന്റെ ഓര്‍മ്മ ദിനം ആചരിക്കാതെ പിണറായി വിജയനോടൊപ്പം ദുബായില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്ത വ്യക്തിയാണ് മുരളീധരനെന്നും അദ്ദേഹം തുറന്നടിച്ചു.
തിരുവനന്തപുരം: കെ മുരളീധരന്‍ എംഎല്‍എയ്ക്ക് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തന്നെ അനാശാസ്യക്കാരനെന്നും കുരയ്ക്കുന്ന നായയെന്നും പരാമര്‍ശിച്ച മുരളീധരന്‍ കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതയാണെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്. സ്വന്തം പിതാവായ കരുണാകരന്റെ ഓര്‍മ്മ ദിനം ആചരിക്കാതെ പിണറായി വിജയനോടൊപ്പം ദുബായില്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്ത വ്യക്തിയാണ് മുരളീധരനെന്നും അദ്ദേഹം തുറന്നടിച്ചു.
മുരളീധരനെതിരെ താന്‍ പറഞ്ഞതൊന്നും ഇനി മാറ്റിപ്പറയില്ലെന്നും, കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചാല്‍ താന്‍ ഇനിയും മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വക്താവ് എന്ന നിലയില്ല വാര്‍ത്തസമ്മേളനം വിളിച്ചതെന്ന ആമുഖത്തോടെയാണ് ഉണ്ണിത്താന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇടതുപക്ഷം ആരോപണമുന്നയിച്ചപ്പോള്‍ ഉണ്ണിത്താന്‍ മറുപടി നല്‍കി, ഇതിന് പ്രതികാരമായാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ചത്. പിണറായി വിജയനെതിരെ സംസാരിച്ചതിനാണ് തന്നെ പെണ്ണുക്കേസില്‍ കുടുക്കിയതെന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും തനിക്കും തന്റെ ഭാര്യയ്ക്കും വേണ്ടിയില്ല, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ തല്ലു കൊണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കഴിഞ്ഞ 48 വര്‍ഷമായി സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താനെന്നും, കേരളത്തിലെ ഏതെങ്കിലുമൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തനിക്കെതിരെ മറിച്ചുപറഞ്ഞാല്‍ ഖദര്‍ ഊരിവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുരളീധരനും ഉണ്ണിത്താനും തമ്മില്‍ തുറന്ന വാക്‌പോര് ആരംഭിച്ചതോടെ ഒരു ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുകയാണ്.

പിണറായിയോടൊപ്പം വിദേശത്ത് പോയി...
കെ കരുണാകാരന്റെ ഓര്‍മ്മ ദിനത്തില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം സംസ്ഥാനത്തെത്തിയപ്പോള്‍ കരുണാകരന്റെ മകനായ മുരളീധരന്‍ പിണറായി വിജയനോടൊപ്പം ഗള്‍ഫിലായിരുന്നുവെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്.

പറഞ്ഞതൊന്നും മാറ്റിപ്പറയില്ല
കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച് സംസാരിച്ചപ്പോള്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രതികരിക്കുന്ന പോലെയേ താനും സംസാരിച്ചിട്ടുള്ളുവെന്നും സഭ്യമല്ലാത്ത ഒരു വാക്കും താന്‍ പറഞ്ഞിട്ടില്ലെന്നും, പറഞ്ഞതൊന്നും മാറ്റിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെങ്കിലും മറിച്ചുപറഞ്ഞാല്‍ ഖദര്‍ ഊരിവെയ്ക്കാം
താന്‍ തല്ലുകൊണ്ടതെല്ലാം കോണ്‍ഗ്രസിന് വേണ്ടിയാണെന്നും, 48 വര്‍ഷമായി സംശുദ്ധമായി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ ഏതെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മറിച്ചുപറഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ചത് കെ മുരളീധരന്‍
സോണിയാ ഗാന്ധിയെ മദാമ്മയെന്നും, അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേലെന്നും വിളിച്ചത് മുരളീധരനാണ്. സ്വന്തം പിതാവിന്റെ ചിതയ്ക്ക് കൊള്ളി വെയ്ക്കാന്‍ വരില്ലെന്ന് പറഞ്ഞതും ആന്റണിയെ മുക്കാലിയില്‍ കെട്ടിയിട്ട് അടിക്കണമെന്ന് പറഞ്ഞതുമെല്ലാം മുരളീധരനാണ്. ഇതൊന്നും മുരളീധരന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചാല്‍ മുരളീധരന്റെ കാലില്‍ പിടിച്ച് മാപ്പ് പറയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാമം കരഞ്ഞുതീര്‍ക്കുന്ന കഴുതയെ പോലെയാണ് മുരളീധരന്റെ ഇപ്പോഴത്തെ അഭിപ്രായങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടിയെ അത്രത്തോളം സ്‌നേഹിച്ചു...
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് പാര്‍ട്ടി ഒന്നും തിരിച്ചു നല്‍കിയില്ലെന്നും, തോല്‍ക്കുന്ന സീറ്റുകളിലാണ് തന്നെ പാര്‍ട്ടി മത്സരിപ്പിച്ചതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. എന്നാല്‍ എത്രമാത്രം തന്നെ തഴഞ്ഞുവെങ്കിലും പാര്‍ട്ടിയെ സ്‌നേഹിച്ചത് പ്രവര്‍ത്തന പാരമ്പര്യം കൊണ്ടാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications