ദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കാവ്യയോ മഞ്ജുവോ അല്ല! അത് ഈ മൂന്ന് പേരാണ്.. വെളിപ്പെടുത്തൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി അനുകൂല തരംഗമുണ്ടാക്കാന്‍ വലിയ രീതിയില്‍ ശ്രമം നടക്കുകയാണ്. ദിലീപിനെ പിന്തുണച്ച് സിനിമാതാരങ്ങള്‍ ആലുവ സബ്ജയിലില്‍ എത്തിയത് ഇതിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാലിത് ദിലീപിന് നിയമപരമായി തിരിച്ചടിയാവും. അതേസമയം ദിലീപിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം യഥാര്‍ത്ഥത്തില്‍ ആരാണ്?

വിവാദ വാർത്താ സമ്മേളനം
ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പുള്ള കാലത്ത് താരസംഘടനയായ അമ്മ നടത്തിയ വാര്‍ത്താസമ്മേളനം ആരും മറന്ന് കാണാനിടയില്ല. നടിയെ ആക്രമിച്ച വിഷയം ചര്‍ച്ച ചെയ്യാതെ പിരിഞ്ഞ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം വിവാദമായതാണ്

ദിലീപിന് പിന്തുണ
ദിലീപിന് വേണ്ടി ചിലര്‍ ഘോരഘോരം വാദിച്ച പത്രസമ്മേളനം. നടന്മാരും ജനപ്രതിനിധികളുമായ മൂന്ന് പേരാണ് ദിലീപിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത് എന്നതിന്റെ പേരില്‍ കൂടിയാണ് ആ വാര്‍ത്താ സമ്മേളനം ശ്രദ്ധ നേടിയത്.

ഇടത് ജനപ്രതിനിധികളുടെ പ്രകടനം
ഇടത്പക്ഷ എംഎല്‍എമാരായ മുകേഷ്, കെബി ഗണേഷ് കുമാര്‍ എന്നിവരായിരുന്നു ദിലീപിന് വേണ്ടി അന്ന് ശബ്ദമുയര്‍ത്തിയവരില്‍ മുന്നില്‍. ഇടത് എംപിയായ ഇന്നസെന്റിന്റെ പിന്തുണയും ദിലീപിന് തന്നെ. ഗണേഷ് ദിലീപിനെ ജയിലില്‍ ചെന്ന് കാണുകയും ചെയ്തു

ദുരവസ്ഥയ്ക്ക് കാരണം
ദിലീപിന് ഇന്നീ ദുരവസ്ഥ വരാന്‍ കാരണക്കാരായവരില്‍ ഒരാളാണ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് എന്നാണ് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. മനോരമ ചാനല്‍ ചര്‍ച്ചയിലാണ് ഉണ്ണിത്താന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്

ഇത് പരിണിതഫലം
മൂന്ന് ജനപ്രതികളാണ് ദിലീപിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇന്നീ ദുര്യോഗം ദിലീപിന് ഉണ്ടാക്കിക്കൊടുത്തത് അമ്മയുടെ യോഗത്തില്‍ ഈ ജനപ്രതിനിധികളുടെ നടപടികളുടെ പരിണിതഫലമായിട്ടാണ് എന്നും ഉണ്ണിത്താന്‍ ആരോപിച്ചു

ഇപ്പോഴാണോ ധാർമ്മിക രോഷം
ദിലീപ് ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോള്‍ രണ്ട് മണിക്കൂറിന്റെ പരോള്‍ കിട്ടിയപ്പോഴാണോ ഇവരുടെ ധാര്‍മ്മിക രോഷം ഉണര്‍ന്നത് എന്നും രാജ്‌മോഹന്‍ ഉ്ണ്ണിത്താന്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ ദിലീപിനെ അകത്താക്കിയതിന്റെ പിറ്റേന്ന് പോകണമായിരുന്നു

ഗണേഷ് അവരിലൊരാൾ
നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വേണ്ടി ആളെക്കൊല്ലാന്‍ നിരവധി പേരുണ്ടായിരുന്നു. അവരില്‍ ഒരാളായി മാത്രമേ ഗണേഷ് കുമാറിനെ കാണാനാവൂ എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു

ഗണേഷ് പറയേണ്ടിയിരുന്നത്
ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ ഗണേഷ് കുമാര്‍ പ്രസ്താവന നടത്തിയിരുന്നു. പിണറായി വിജയന്റെ പോലീസില്‍ ഭരണകക്ഷി എംഎല്‍എ കൂടിയായ ഗണേഷ് കുമാറിന് വിശ്വാസമില്ലെങ്കില്‍ പിണറായി വിജയന്‍ രാജി വെയ്ക്കണമെന്നാണ് ആവശ്യപ്പെടേണ്ടത് എന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഇത് കങ്കാണിപ്പണി
പോലീസിന് വീഴ്ച പറ്റിയെന്ന് ഭരണകക്ഷി എംഎല്‍എ പറഞ്ഞാല്‍ അത് ആണഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്റെ വീഴ്ചയാണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആള്‍ക്ക് പിന്തുണയ്ക്കായി ആളെപ്പിടിക്കുന്ന കങ്കാണിപ്പണിയാണ് എംഎല്‍എ ചെയ്തതെന്നും ഉണ്ണിത്താന്‍ വിമര്‍ശിച്ചു












Click it and Unblock the Notifications