Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണായിരുന്നെങ്കില്‍ അഞ്ചു രൂപയ്ക്ക് വേണ്ടി തുണിപൊക്കി കാണിച്ചേനെ,പിസി വേശ്യയെന്ന് ഉണ്ണിത്താന്‍...

ഉണ്ണിത്താന്‍ വെറും ചന്തയാണെന്നും, ഇതൊന്നും വാര്‍ത്തയാക്കേണ്ടതില്ലെന്നുമാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പിസി ജോര്‍ജിനെ വേശ്യയോടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉപമിച്ചത്. പിസി ഒരു പെണ്ണായിരുന്നെങ്കില്‍ പുത്തരിക്കണ്ടം മൈതാനത്ത് അഞ്ച് രൂപയ്ക്ക് വേണ്ടി എല്ലാവര്‍ക്കും തുണി പൊക്കി കാണിച്ചു കൊടുത്തേനെയെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിവാദ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ മംഗളം ടെലിവിഷന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. പിസി ജോര്‍ജ് പെണ്ണായി ജനിക്കാതിരുന്നത് നമ്മുടെ ഭാഗ്യമാണെന്നും, അല്ലെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ഗുണേറിയ പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ടേനെയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. എന്നാല്‍ ഉണ്ണിത്താന്‍ വെറും ചന്തയാണെന്നും, ഇതൊന്നും വാര്‍ത്തയാക്കേണ്ടതില്ലെന്നുമാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.

പെണ്ണായി ജനിച്ചിരുന്നെങ്കില്‍...

പെണ്ണായി ജനിച്ചിരുന്നെങ്കില്‍...

പിസി ജോര്‍ജിനെ ദൈവം ഒരു പെണ്ണായി ജനിച്ചിരുന്നെങ്കില്‍ ഉറപ്പായും ഒരു വേശ്യയാവുമായിരുന്നെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്.

ഹോട്ടിലിലൊന്നും പോകില്ല...

ഹോട്ടിലിലൊന്നും പോകില്ല...

അഞ്ചു രൂപയ്ക്ക് വേണ്ടി പുത്തരിക്കണ്ടം മൈതാനത്ത് തുണിപൊക്കി കാണിച്ചേനെയെന്നും, ഹോട്ടലിലൊന്നും പോകാന്‍ അവന് സമയമില്ലെന്നും, ഇതാവുമ്പോള്‍ കര്‍ട്ടന്‍ പൊക്കുന്ന പോലെ മതിയല്ലോ എന്നുമായിരുന്നു ഉണ്ണിത്താന്റെ പരാമര്‍ശം.

മാരക രോഗങ്ങള്‍ പിടിപെട്ടേനെ...

മാരക രോഗങ്ങള്‍ പിടിപെട്ടേനെ...

പിസി ജോര്‍ജ് ഒരു പെണ്ണായി ജനിക്കാതിരുന്നത് ഭാഗ്യമാണെന്നും, അല്ലെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ഗുണേറിയ പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ടേനെയെന്നും ഉണ്ണിത്താന്‍ പറയുന്നുണ്ട്.

അവനെ രക്ഷിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളു...

അവനെ രക്ഷിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളു...

ഉണ്ണിത്താന്‍ വെറും ചന്തയാണെന്നും, ഇതൊന്നും വാര്‍ത്തയാക്കേണ്ടതില്ലെന്നുമാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. മഞ്ചേരിയില്‍ നാട്ടുകാര്‍ വളഞ്ഞപ്പോള്‍ അവനെ രക്ഷപ്പെടുത്തി എന്ന പാപം മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും പിസി പറഞ്ഞു.

മുരളീധരന്‍ കാമം കരഞ്ഞു തീര്‍ക്കുന്ന കഴുത...

മുരളീധരന്‍ കാമം കരഞ്ഞു തീര്‍ക്കുന്ന കഴുത...

കെ മുരളീധരനെതിരെയും ഉണ്ണിത്താന്‍ മുമ്പ് സമാന രീതിയിലുള്ള പരാമര്‍ശം നടത്തിയിരുന്നു. മുരളീധരന്‍ പെണ്ണായിരുന്നെങ്കില്‍ വേശ്യയാവുമായിരുന്നെന്നും, കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതയാണ് മുരളീധരനെന്നുമായിരുന്നു ഉണ്ണിത്താന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+