മെഗാ സീരിയലിലെ ആദ്യനടി ആരോഗ്യമന്ത്രി, റേറ്റിങ് കൂടിയപ്പോൾ നടനെത്തിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന പത്രസമ്മേളനത്തെ പരിഹസിച്ച് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു. റേറ്റിങ് കൂടിയപ്പോൾ നടൻ എത്തിയെന്നും എം.പി പറഞ്ഞു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിനു മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണയെ അഭിസംബോധന ചെയ്യുകയായിരുന്നു എംപി.
മൃഗങ്ങളോട് പോലും കാണിക്കാത്ത ക്രൂരതയാണ് കേന്ദ്ര സർക്കാർ പ്രവാസികളോട് കാണിക്കുന്നത്. പ്രവാസികളെ മടക്കി കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് ആദ്യം മുഖ്യമന്ത്രി ചെയ്യേണ്ടത്. ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം എന്ന പോലെ രോഗികളുടെ വിവരം ചോർത്തി കൊടുത്തു.പോലീസിന്റെ ആപ്പ് ചേർന്നത് എങ്ങനെ എന്ന് കണ്ടുപിടിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

കോർപ്പറേറ്റുകളുടെ കിട്ടാ കടം എഴുതി തള്ളിയ കേന്ദ്രസർക്കാർ കൊവിഡ് പ്രതിരോധത്തിന് എഡിബിയിൽ നിന്ന് കടമെടുക്കുന്നു. കേന്ദ്രം പിടിച്ച് വെച്ച് എംപി ഫണ്ട് ഉപയോഗിച്ച് പ്രവാസികളെ നാട്ടിൽ എത്തിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു ധാരണയുമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രവാസികൾക്കായി വിമാനത്താവളത്തിനകത്ത് ക്വാറന്റൈൻ സൗകര്യം ഒരുക്കണം. വീടുകളിൽ നിരീക്ഷണത്തിലാക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
കെ സുധാകരൻ എംപിയും സർക്കാരിനെതിരെ രംഗത്തെത്തി. പ്രവാസികളെ എത്തിച്ചാൽ വീടുകളിലേക്ക് അയക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഇത് കൂടുതൽ അപകടം ഉണ്ടാക്കും. സർക്കാർ തീ കൊണ്ട് കളിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications