കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം മോഷ്ടിച്ചു, പരാതിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

  • By
Google Oneindia Malayalam News

കാസര്‍ഗോഡ്: മേല്‍പ്പറമ്പിലെ വാടക വീട്ടില്‍ നിന്നും തന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലെ പണം കോണ്‍ഗ്രസ് നേതാവ് മോഷ്ടിച്ചെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കൊല്ലത്ത് നിന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ നേതാവാണ് പണം മോഷ്ടിച്ചതെന്ന് ഉണ്ണിത്താന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

congressamount

കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്കാണ് ഉണ്ണിത്താന്‍ പരാതി നല്‍കിയത്. കൊല്ലത്ത് നിന്നും തന്നെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സഹായിക്കാന്‍ എത്തിയ ആളാണ് പണം മോഷ്ടിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്നതിനാലാണ് പരസ്യമായി പരാതി ഉന്നയിക്കാതിരുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വീണ്ടും പരാതി ഉന്നയിക്കാന്‍ തിരുമാനിക്കുകയായിരുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

<strong>വെടിപൊട്ടിച്ച് യെദ്യൂരപ്പ!! 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്!!</strong>വെടിപൊട്ടിച്ച് യെദ്യൂരപ്പ!! 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്!!

വോട്ടെടുപ്പിന് പിന്നാലെ നേതാവിനോട് പണം ചോദിച്ചിരുന്നു. എന്നാല്‍ ഫോണിലൂടെ തന്നെ നേതാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയെന്നും ഉണ്ണിത്താന്‍ പരാതിയില്‍ പറയുന്നുണ്ട്. നേതാവിന്‍റെ ഫോണ്‍ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പരാതി നല്‍കിയോ എന്ന ചോദ്യത്തിന് ഉണ്ണിത്താന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ പോലീസ് മേധാവി പരാതി ലഭിച്ചതായി വ്യക്തമാക്കി.

<strong>പ്രിയങ്കയുടെ നീക്കം, ബ്രാഹ്മണരും മുസ്ലീങ്ങളും ഒന്നിച്ചെത്തും! കോണ്‍ഗ്രസ് പൊളിച്ചടുക്കുമെന്ന് യോഗി</strong>പ്രിയങ്കയുടെ നീക്കം, ബ്രാഹ്മണരും മുസ്ലീങ്ങളും ഒന്നിച്ചെത്തും! കോണ്‍ഗ്രസ് പൊളിച്ചടുക്കുമെന്ന് യോഗി

English summary
rajmohan unnithan files complaint against congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X