ബീഫിന് മാത്രമല്ല ചിക്കനുമുണ്ട് നല്ല എരിവുള്ള രാഷ്ട്രീയം, സിനിമയുടെ രാഷ്ട്രീയം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ആസ്ഥാനമായ വഴുതയ്ക്കാട്ടെ കലാഭവനില്‍ ചിക്കന്‍ കട തുടങ്ങിയതോടെ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആസ്ഥാനത്ത് നിന്നും പടിയിറങ്ങി! ചിക്കന്‍ തട തുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് കെട്ടിടത്തില്‍ നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാറുന്നത്. ഇനി അവിടെയിരുന്നു പ്രവര്‍ത്തിയ്ക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം.
വാടക കെട്ടിടത്തിലേയ്ക്ക് മാറാനാണ് ഉണ്ണിത്താന്റെ നീക്കം. കെട്ടിടം കിട്ടുന്ന മുറയ്ക്ക് അങ്ങോട്ടേയ്ക്ക് മാറും. വാടക കെട്ടിടം കിട്ടുന്നത് വരെ വീട്ടിലിരുന്ന ഫയലുകള്‍ നോക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ചെയര്‍മാന്റെ ഓഫീസിനായി വാടക കെട്ടിടം നോക്കാനുള്ള നടപടിയ്ക്കും തുടക്കമായി. എത്രയും വേഗം വാടക കെട്ടിടം ശരിയാക്കാനാണ് തീരുമാനം

ബീഫിന് മാത്രമല്ല ചിക്കനുമുണ്ട് രാഷ്ട്രീയം
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് ചിക്കന്‍ കട തുടങ്ങുന്നതിന് ഉണ്ണിത്താന്‍ എതിരായിരുന്നു. ഇതില്‍ പരസ്യ പ്രതികരണവും അദ്ദേഹം നടത്തിയിരുന്നു.

ശരിയല്ല
ഇനി അവിടെയിരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട് അതിനാല്‍ മാറുന്നു എന്നാണ് ഉണ്ണിത്താന്റെ പ്രതികരണം.

മുമ്പേ...
ഉണ്ണിത്താന്‍ ചെയര്‍മാനായി ചുമതലേയറ്റെടുക്കും മുന്‍പാണ് ചിക്കന്‍ കട തുടങ്ങാന്‍ തീരുമാനം എടുത്തത്. തീരുമാനം നടപ്പിലാകാതിരിയ്ക്കാന്‍ ഉണ്ണിത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

ഒഴിപ്പിയ്ക്കാനാകില്ല
മൂന്ന് കോടിയോളം രൂപ മുടക്കിയാണ് ചിക്കന്‍ കട തുടങ്ങിയത്. ഇത്രയും തുക നഷ്ടപരിഹാരം നല്‍കി കട ഒഴിപ്പിയ്ക്കുക കോര്‍പ്പറേഷനെ സംബന്ധിച്ച് അസാദ്ധ്യമാണ്.

അങ്ങനെ...
കലാഭവന്‍ കെട്ടിടത്തിലെ 2600 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്താണ് വന്‍കിട കമ്പനിയുടെ ചിക്കന്‍കടയ്ക്കായി വാടകയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.












Click it and Unblock the Notifications