കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന ശ്വാസം വരെ ദിലീപിനെ രക്ഷിക്കാൻ ശ്രമിച്ചു!! മമ്മൂട്ടിയുടെ രക്തത്തിന് ദാഹിക്കേണ്ട.. ഇതാണ് മറുപടി

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: ദിലീപ് കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയും പൃഥ്വിരാജുമാണ് ചര്‍ച്ചാ വിഷയങ്ങള്‍. പേര് പറയാതെ പിസി ജോര്‍ജ് പൃഥ്വിരാജിനെതിരെ ആദ്യം ഒളിയമ്പെയ്തു. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന് തൊട്ട് പിന്നാലെ മമ്മൂട്ടിക്കെതിരെ ഗണേഷ് കുമാറും രംഗത്ത് വന്നു.ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഗണേഷിന്റെ വരവ്. മമ്മൂട്ടിയുടെ രക്തം കുടിക്കാന്‍ വേണ്ടി ദാഹിക്കുന്നവര്‍ക്ക് ഉഗ്രന്‍ മറുപടിയുമായി ഒരാള്‍ വന്നിരിക്കുന്നു.

മഞ്ജുവുമായുള്ള വിവാഹത്തിന് സഹായം.. 45 വര്‍ഷത്തെ രഹസ്യങ്ങള്‍.. ഒടുക്കം എതിർത്തപ്പോൾ ആക്രമണം!!മഞ്ജുവുമായുള്ള വിവാഹത്തിന് സഹായം.. 45 വര്‍ഷത്തെ രഹസ്യങ്ങള്‍.. ഒടുക്കം എതിർത്തപ്പോൾ ആക്രമണം!!

ട്രെയിനിൽ വെച്ച് പ്രമുഖ നടിക്ക് മുന്നിൽ ഞരമ്പ് രോഗിയുടെ സ്വയംഭോഗം!! കിട്ടി നല്ലൻ കിടുക്കൻ പണിട്രെയിനിൽ വെച്ച് പ്രമുഖ നടിക്ക് മുന്നിൽ ഞരമ്പ് രോഗിയുടെ സ്വയംഭോഗം!! കിട്ടി നല്ലൻ കിടുക്കൻ പണി

പരമാവധി പിന്തുണച്ച് അമ്മ

പരമാവധി പിന്തുണച്ച് അമ്മ

ദിലീപ് വിഷയത്തില്‍ നേരത്തെ തന്നെ സിനിമാക്കാര്‍ക്കിടയില്‍ ചേരിതിരിവ് നിലനിന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പ് പ്രത്യക്ഷത്തില്‍ മുഴുവന്‍ പിന്തുണയും അമ്മ നല്‍കുകയുണ്ടായി. അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കാതെ തരമില്ലെന്ന് വന്നു.

മമ്മൂട്ടിക്കെതിരെ ഗണേഷ്

മമ്മൂട്ടിക്കെതിരെ ഗണേഷ്

പൃഥ്വിരാജിനെ പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുന്ന തീരുമാനമെടുത്ത് എന്ന് ആരോപിച്ചത് ഗണേഷ് കുമാര്‍ ആണ്. എന്നാല്‍ ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയുടെ നിലപാട് ശരിയാണ് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്.

അവസാന ശ്വാസം വരെ സംരക്ഷിക്കാന്‍ ശ്രമം

അവസാന ശ്വാസം വരെ സംരക്ഷിക്കാന്‍ ശ്രമം

ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതാവും നടനുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഗണേഷിന്റെ ആരോപണത്തിന് മറുപടിയുമായി രംഗത്ത് വന്നത്. അമ്മ എന്ന സംഘടനയിലെ ഒരു അംഗത്തെ പീഡിപ്പിച്ച ഒരാളെന്ന് വിശ്വസിക്കുന്ന ആളെ അവസാന ശ്വാസം വരെ സംരക്ഷിക്കാന്‍ ശ്രമിച്ചു.

ഗത്യന്തരമില്ലാതെ തീരുമാനം

ഗത്യന്തരമില്ലാതെ തീരുമാനം

പക്ഷേ ദിലീപിന് അറസ്റ്റ് ചെയ്തതോടെ ഇനി സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന ഘട്ടം വന്നു. അതോടെയാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് വിളിച്ച് ചേര്‍ത്ത് മമ്മൂട്ടി ദിലീപിനെ പുറത്താക്കുക എന്ന ആ തീരുമാനമെടുത്തത്.

മമ്മൂട്ടിക്കെതിരെ കരുനീക്കം

മമ്മൂട്ടിക്കെതിരെ കരുനീക്കം

അത് ധാര്‍മ്മികതയുടെ പേരിലെടുത്ത തീരുമാനമാണ് എന്നും ഉണ്ണിത്താന്‍ പറഞ്ഞു. മമ്മൂട്ടി ആ തീരുമാനം പുറത്ത് വിടുമ്പോള്‍ ആരൊക്കെ അടുത്തുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. സ്വാഭാവികമായും മമ്മൂട്ടിക്കെതിരെ ഇപ്പോള്‍ ഒരു കരുനീക്കം ആരംഭിച്ചു.

പരസ്യമായി ഗണേഷ് രംഗത്ത്

പരസ്യമായി ഗണേഷ് രംഗത്ത്

ആദ്യത്തെ ആള്‍, ഗണേഷ് കുമാര്‍ മമ്മൂട്ടിക്കെതിരെ പരസ്യമായി പറഞ്ഞു. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അത്തരം സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ളവര്‍ക്കേ മനസ്സിലാകൂ എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സാമൂഹ്യ പ്രതിബദ്ധത

സാമൂഹ്യ പ്രതിബദ്ധത

ഒരു സംഘടനയുടെ അകത്തുള്ള വ്യക്തി കുറ്റം ചെയ്താല്‍, ്അതിലെ അംഗങ്ങള്‍ക്ക് ഒരു സാമൂഹ്യപ്രതിബദ്ധതയുണ്ട്. ആ സാമൂഹ്യ പ്രതിബദ്ധത അവര്‍ക്ക് നിറവേറ്റേണ്ടതുണ്ട്. അത് മാത്രമേ ദിലീപിന്റെ കാര്യത്തില്‍ മമ്മൂട്ടി ചെയ്തിട്ടുള്ളൂ എന്നും ഉണ്ണിത്താന്‍ പറഞ്ഞു.

രക്തത്തിന് ദാഹിക്കേണ്ട

രക്തത്തിന് ദാഹിക്കേണ്ട

അതിന്റെ പേരില്‍ മമ്മൂട്ടിയുടെ രക്തത്തിന് വേണ്ടി ആരും ദാഹിക്കേണ്ട എന്നും മമ്മൂട്ടിക്ക് തെറ്റ് പറ്റിയെന്നും പറയേണ്ടതില്ല എന്നും ഉണ്ണിത്താന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ ആരോപണത്തെ പ്രതിരോധിച്ച് ലിബര്‍ട്ടി ബഷീറും രംഗത്ത് വന്നിരുന്നു.

ആദ്യഘട്ടത്തിൽ ഇടപെട്ടു

ആദ്യഘട്ടത്തിൽ ഇടപെട്ടു

കേസിന്റെ ആദ്യഘട്ടത്തില്‍ മമ്മൂട്ടി പ്രതിക്ക് വേണ്ടി സര്‍ക്കാരിനോട് ശുപാര്‍ശ നടത്തി എന്നാണ് തന്റെ ധാരണയെന്നും അത് തെറ്റിയിട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ന്യൂസ് അവർ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇന്ന് മമ്മൂട്ടിക്കത് കഴിയില്ലെന്നും അതിന്റെ ചൊരുക്കാണ് ഗണേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

ആത്മബന്ധമുള്ള സർക്കാർ

ആത്മബന്ധമുള്ള സർക്കാർ

മമ്മൂട്ടി വിചാരിച്ചിരുന്നുവെങ്കില്‍ പ്രതി ഇത്രയും ദിവസം ജയിലില്‍ കിടക്കുമായിരുന്നില്ല. മമ്മൂട്ടിക്ക് അത്രയും ആത്മബന്ധമുള്ള ഒരു സര്‍ക്കാരാണ് ഇവിടെ ഉള്ളതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുകയുണ്ടായി.

മമ്മൂട്ടി ന്യൂട്രലായി നിന്നു

മമ്മൂട്ടി ന്യൂട്രലായി നിന്നു

മമ്മൂട്ടി ഇടപെടാത്തത് കാരണമാണ് ഗണേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മമ്മൂട്ടി സത്യസന്ധമായി, ന്യൂട്രലായി നിന്നു. വേണ്ടാത്ത കാര്യത്തില്‍ മമ്മൂട്ടി ചാടി ഇടപെട്ടില്ല എന്നാണ് തന്റെ ഇപ്പോഴത്തെ ധാരണയെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

വീഡിയോ

രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം

English summary
Rajmohan Unnithan on expulsion of Dileep from AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X