Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; പ്രചാരണവുമായി മുന്നോട്ട്

Recommended Video

cmsvideo
    കാസർഗോഡ് വിജയിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ | Oneindia Malayalam

    നാട്ടുകാരനല്ലെങ്കിലും കാസർഗോട്ടുകാർക്ക് സുപരിചിതനാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. സ്ഥാനാർത്ഥി നിർണയത്തിന് ശേഷമുണ്ടായ പൊട്ടിത്തെറികളെ മറികടന്ന് മണ്ഡലത്തിൽ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. ജനാധിപത്യ മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് ശ്രമമെന്നും തിരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

    മകന്റെ നിലപാടുകളുടെ പേരിൽ തന്നെ വിലയിരുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയായ ഒരാൾക്ക് എന്ത് ചെയ്യണം, ഏത് പാർട്ടിയിൽ വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. മകന്റെ ബിജെപി അനുകൂല ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    unnithan

    ഇടതുപക്ഷം ബിജെപിയേക്കാൾ കോൺഗ്രസിനെയാണ് ആക്രമിക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിക്കുന്നു. വാ കൊണ്ട് ആർഎസ്എസിനെ എതിർക്കുകയും രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുകയാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

    Read More: Lok Sabha Election 2019: കാസർഗോഡ് ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....

    കെവി തോമസിനോട് പാർട്ടി നീതി പുലർത്തി. അദ്ദേഹം ഉടൻ ഹൈബി ഈഡന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സിപിഎം ആസൂത്രിതം ചെയ്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+