സിനിമാക്കാര്‍ക്ക് രാജ്‌മോഹന്റെ ഭീഷണി!
തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിക്കുമ്പോള്‍ എന്തിനാണ് സിനിമാക്കാര്‍ ഇത്രക്ക് രോഷാകുലരാകുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന് തന്നെ അതിന് ഉത്തരം നല്‍കാനാവും.
സിനിമാക്കാര്‍ തലപ്പത്തിരിക്കുന്ന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ സാമ്പത്തിക തിരിമറികള്‍ പലതും നടക്കുന്നുണ്ടെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ടത്രെ.

താന്‍ ചെയര്‍മാന്‍ ആയി സ്ഥാനമേറ്റെടുത്താല്‍ ആദ്യം നടത്തുക ഓഡിറ്റിംഗ് ആയിരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കിക്കഴിഞ്ഞു. തന്നെ ആരും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും അദ്ദേഹം പറയുന്നു.
സാബു ചെറിയാനെ ചലച്ചിത്ര വികസന ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതാണ് സിനിമ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മിക്കവരും ഗണേഷ് കുമാര്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ കോര്‍പ്പറേഷനില്‍ എത്തപ്പെട്ടവരാണ്. ഗണേഷ് കുമാര്‍ ഇപ്പോള്‍ മന്ത്രിസഭയിലും മുന്നണിയിലും ഇല്ല. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താനെ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വൈസ് ചെയര്‍മാന്‍ ആയ ഇടവേള ബാബുവും അംഗമായ ദിലീപ് അടക്കമുള്ള താരങ്ങളും രാജിവക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയര്‍മാന്‍ ആകുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് സിനിമ താരം സലീം കുമാര്‍ ചോദിക്കുന്നത്.












Click it and Unblock the Notifications