Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌പോര്; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: കെ മുരളീധരന്‍ എംഎല്‍എയുമായി നടത്തിയ വാക്‌പോരിനൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം രാജിവച്ചു. ഉണ്ണിത്താനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ രാജിക്കത്ത് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് കൈമാറുകയായിരുന്നു. രാജി സുധീരന്‍ സ്വീകരിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെസി ജോസഫ് സുധീരന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് ഉണ്ണിത്താന്‍ രാജി സമര്‍പ്പിച്ചത്. കെ. മുരളീധരന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഉണ്ണിത്താന്‍ വൈകിട്ട് പത്രസമ്മേളനം നടത്തിയിരുന്നു.

rajmohan-unnithan

സോളര്‍ കേസിലടക്കം പാര്‍ട്ടിയെ പ്രതിരോധിച്ചു മുന്‍നിരയില്‍നിന്ന തനിക്ക് നീതി ലഭിച്ചില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. മുരളീധരനെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. കെ. മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ചത് ശരിയാണ്. ആ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസുകാരെന്ന വികാരത്താലാണു താന്‍ വിമര്‍ശിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങളെ പരമപുച്ഛത്തോടെ തളളിക്കളയുന്നുവെന്നാണ് കെ.മുരളീധരന്റെ പ്രതികരണം. തന്റെ വിമര്‍ശനം പാര്‍ട്ടി നേതൃത്വം ഉള്‍ക്കൊണ്ടിട്ടുണ്ട്. കെ.കരുണാകരന്റെ മക്കള്‍ സദാചാരം വിട്ടു പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+