കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിക്ക് ഇനിയും ഒരുപാട് ബാല്യമുണ്ട്; പല പാര്‍ട്ടികളില്‍ ഇനിയും ചേരാമെന്ന് ഉണ്ണിത്താൻ!

Google Oneindia Malayalam News

കാസർകോട്: സംസ്ഥാന ഉപാധ്യക്ഷനായി ബിജെപി നിയമിച്ചതിന് പിന്നാലെ എപി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കഴിഞ്ഞ ദിവസമായിരുന്നു എപി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചത്. ഇനിയും അദ്ദേഹത്തിന്‍റെ ജീവിതത്തിന് ഒരുപാട് ബാല്യം ബാക്കി കിടക്കുന്നു. അപ്പോള്‍ ഒരുപാട് പാര്‍ട്ടികളിൽ ഇനിയും ചേരാം, ഇനിയും സ്ഥാനങ്ങൾ വഹിക്കാം എന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്.

സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി ബെംഗളൂരു നഗരം; സ്ഥാപിക്കുന്നത് 16000 സിസിടിവി ക്യാമറകൾ!സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി ബെംഗളൂരു നഗരം; സ്ഥാപിക്കുന്നത് 16000 സിസിടിവി ക്യാമറകൾ!

ഫേസ്ബുക്കിലൂടെയായിരുന്നു ഉണ്ണിത്താന്റെ പരാമർശം. അദ്ദേഹം എസ്എഫ്ഐയുടെ നേതാവായിരുന്നു. എസ്എഫ്ഐ നേതാവായിരിക്കുമ്പോള്‍ തന്നെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം എംപിയായി. അബ്‍ദുള്ളക്കുട്ടി ഈ ചെറുപ്രായത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയിലാണ് വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ന്റെ ചർച്ചയിൽ പങ്കെടുത്ത വീഡിയോ ഷെയർ ചെയതാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

Rajmohan Unnithan and AP Abdullakutty

ഇനിയും അദ്ദേഹത്തിന്‍റെ ജീവിതത്തിന് ഒരുപാട് ബാല്യം ബാക്കി കിടക്കുന്നു. അപ്പോള്‍ ഒരുപാട് പാര്‍ട്ടികളിൽ ഇനിയും ചേരാം. ഇനിയും സ്ഥാനങ്ങള്‍ വഹിക്കാം. അതിന് അദ്ദേഹത്തിന് അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു എന്നും ഉണ്ണിത്താൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എംപി അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന അപാധ്യക്ഷനായി നിയമിച്ചത്. പിഎസ് ശ്രീധരൻ പിള്ളയായിരുന്നു ഇക്കാര്യം അറിയിച്ചത്.

English summary
Rajmohan Unnithan's facebook post about AP Abdullakutty issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X