കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനെ തള്ളി ഉണ്ണിത്താന്റെ മകന്‍... യോഗ്യന്‍ ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പോര് മുറുകി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും സജീവമായി മുഖ്യമന്ത്രി പോര്. രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന കെ സുധാകരന്റെ വാദത്തെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍. മുഖ്യമന്ത്രിയാകേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് അമല്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. കെ സുധാകരന്റെ വാര്‍ത്ത ഷെയര്‍ ചെയ്ത് തന്റെ ഇഷ്ടം അന്നും ഇന്നും ഉമ്മന്‍ചാണ്ടിയോട് തന്നെയാണെന്നും അമല്‍ എഫ്ബി പോസ്റ്റില്‍ കുറിച്ചു.

1

ഉമ്മന്‍ചാണ്ടിയുടെ ചിത്രം അടക്കമുള്ള രണ്ട് പോസ്റ്റുകളാണ് അമല്‍ എഫ്ബിയില്‍ ഇട്ടത്. ഈ കൊറോണ വൈറസ് കാലഘട്ടത്തില്‍ ഓരോ മലയാളികളും ഉമ്മന്‍ചാണ്ടിയെ പോലൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു അമല്‍ കുറിച്ചു. അതേസമയം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന പോര് നടക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നേരത്തെ സുധാകരന്‍ ചെന്നിത്തലയെ ശക്തമായി തന്നെ പിന്തുണച്ചിരുന്നു. എല്‍ഡിഎഫിന്റെ അഴിമതികള്‍ ഓരോന്നായി പുറത്തുകൊണ്ടുവന്നത് ചെന്നിത്തലയാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് സര്‍വേയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഏറ്റവും അധികം പേര്‍ പിന്തുണച്ചത് ഉമ്മന്‍ചാണ്ടിയെയായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല വന്‍ പരാജയമായിരുന്നുവെന്നും സര്‍വേ പറയുന്നു. രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും എത്തിയത്. മുന്‍ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മന്‍ചാണ്ടിയെ ആളുകള്‍ സര്‍വേയില്‍ പിന്തുണച്ചതെന്നാണ് സുധാകരന്റെ വാദം. ചെന്നിത്തലയെ തരം താഴ്ത്തി കാണിക്കാനാണ് ഈ സര്‍വേ നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം സിപിഎമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സര്‍വേയാണ് ഇതെന്നും സുധാകരന്‍ ആരോപിക്കുന്നു. അമലിന്റെ പോസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ വലിയ വിവാദത്തിനും തുടക്കമിട്ടിരിക്കുകയാണ്. മുമ്പും ഇതുപോലുള്ള വിവാദ പോസ്റ്റുകല്‍ അമല്‍ കുറിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ സജീവ രാഷ്ട്രീയത്തിലേക്ക് ഉമ്മന്‍ചാണ്ടി ചുവടുമാറ്റിയതും മുഖ്യമന്ത്രി സ്ഥാനത്തില്‍ നോട്ടമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. നേരത്തെ കെസി വേണുഗോപാലാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ബെന്നി ബെഹനാന്‍ അടക്കമുള്ളവര്‍ വന്നിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് നേതാക്കളുടെ നിലപാട്. സുധാകരന്റെ നിലപാട് കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഉറപ്പാണ്.

യുപിയില്‍ ഉറപ്പിച്ച് പ്രിയങ്ക, പാര്‍ട്ടി ഒറ്റക്കെട്ട്, ബിജെപിക്കെതിരെ ലഖ്‌നൗ ഗെയിം, മടക്കമില്ല!!യുപിയില്‍ ഉറപ്പിച്ച് പ്രിയങ്ക, പാര്‍ട്ടി ഒറ്റക്കെട്ട്, ബിജെപിക്കെതിരെ ലഖ്‌നൗ ഗെയിം, മടക്കമില്ല!!

English summary
rajmohan unnithan's son amal says oommen chandi best leader for kerala cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X