വര്‍ക്കിംഗ് പ്രസിഡന്റിനെ വെയ്ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് വാതമൊന്നുമില്ല;സുധാകരനെതിരെ ഉണ്ണിത്താൻ
തിരുവനന്തപുരം; കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും എംപിയുമായ കെ സുധാകരനെതിരെ ആഞ്ഞടിച്ച് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്കെതിരായ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഉണ്ണിത്താൻ വിമർശനം ഉയർത്തിയത്.ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍. വർകിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെപിസിസി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ റോഡ് ടു വോട്ട് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
കേരളത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിക പട്ടിക വിജയ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് സുധാകരൻ പറഞ്ഞത്. അത്തരമൊരു പ്രസ്താവന നടത്തിയൊരു കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റിനെ ഇനി ആ സ്ഥാനത്ത് കാണാൻ കോൺഗ്രസുകാരനായ തനിക്ക് സാധിക്കില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. കോൺ ഗ്രസ് വിടാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം പിസി ചാക്കോയോട് പറഞ്ഞിട്ടുണ്ടങ്കിൽ പിന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് താൻ യാതൊരു വിലയും കൽപ്പിക്കുന്നില്ല.
കോൺ ഗ്രസിൽ ഗ്രൂപ് വികാരം ആളിക്കത്തിച്ച വ്യക്തിയാണ് സുധാകരനെന്നും ഉണ്ണിത്താൻ വിമർശിച്ചു. കെ സുരേന്ദ്രന് കോൺഗ്രസ് നേതൃത്വത്തിൽ സ്വാധീനം ഉണ്ടായിരുന്ന കാലത്ത് അദ്ദേഹം അദ്ദേഹത്തിന് വേണ്ടപ്പെട്ടവരെ മാത്രമേ കാര്യമായി പരിഗണിച്ചിരുന്നുള്ളൂവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍












Click it and Unblock the Notifications