'അൽപ്പന് അർത്ഥം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും';തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ, മറുപടി
മുസ്ലിം ലീഗിനെ വിമർശിച്ച മാത്യൂ കുഴൽ നാടിനെതിരെ ആഞ്ഞടിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എംപി .അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പെടെ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവകാശമില്ല എന്ന് ഒരു നേതാവിനും പറയാനാകില്ല അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവർക്കും അറിയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു..
' ഇവിടെ ഒരു നേതാവ് ചോദിച്ചു കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ ലീഗിന് ഇടപെടാൻ എന്താ അവകാശം എന്ന്. അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കും എന്നൊരു ചൊല്ലുണ്ട്, അത് ചോദിക്കാൻ അയാൾക്ക് എന്താണ്. അവകാശം. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നാണ് ജയിച്ചത്. ഇന്ന് പ്രിയങ്ക ഗാന്ധി വയനാട്ടിൽ എംപി ആണ്. ഞാൻ കാസർകോട്ടെ എംപി ആണ്. സുധാകരൻ കണ്ണൂർ എംപി ആണ്. ഷാഫിപറ പറമ്പിൽ വടകര എംപി ആണ്. അനിൽ കുമാർ വണ്ടൂർ എംഎൽഎ ആണ്. ഞങ്ങൾക്ക് ആർക്കെങ്കിലും പറയാൻ പറ്റുമോ കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ ലീഗിന് അഭിപ്രായം പറയാൻ പറ്റില്ല എന്നുള്ളത്. കാരണം ലീഗ് യുഡിഎഫിന്റെ ടീമിൽ പെട്ട ആളുകളാണ് അവർക്ക് വ്യക്തമായ അഭിപ്രായമുണ്ട് ,അവർക്ത് പറയാം. രഹസ്യമായും പറയാം പരസ്യമായി പറയാം. അതൊക്കെ പറയാനുള്ള അവകാശം അവർക്കുണ്ട്.

മാത്രമല്ല യുഡിഎഫ് അധികാരത്തിലേക്ക് വരാൻ പോകുന്നത് ഒരുപാട് സാമൂഹ്യ സംഘടനകൾ ഉണ്ട്, അതുപോലെ ഒരുപാട് പിതാക്കന്മാരുണ്ട് ,ക്രൈസ്തവ സഭകളുണ്ട് ,അതുതന്നെ ലീഗ് കൂടാതെ മുസ്ലിമിന് ഒരുപാട് അവാന്തര വിഭാഗങ്ങളുണ്ട്. എല്ലാ ന്യൂനപക്ഷങ്ങളും ഒറ്റക്കെട്ടായി യുഡിഎഫിനെ സഹായിച്ചുകൊണ്ടാണ് യുഡിഎഫിന് ഈ ഭൂരിപക്ഷം കിട്ടിയത്. അതുകൊണ്ട് അവർക്കൊക്കെ അവരുടെ ആഗ്രഹങ്ങൾ രഹസ്യമായും പരസ്യമായും പറയാനുള്ള അവകാശമുണ്ട് .
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ച മുഴുവൻ ആളുകൾക്കും ഇതിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയാനുള്ള അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം ആരെങ്കിലും ഉപയോഗിക്കുമ്പോൾ അസഹിഷ്ടത കാണിച്ചിട്ട് യാതൊരു കാര്യവുമില്ല. ഇതിനകത്ത് ആരെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ അഭിപ്രായം പറയുന്നതിനെ കൊച്ചാക്കുന്ന ഒരു പ്രവണത ഒന്നും ശരിയല്ല, അതൊന്നും അംഗീകരിക്കാൻ പോകുന്നില്ല', രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം രാജ്മോഹൻ ഉണ്ണിത്താന് മറുപടിയുമായി മാത്യു കുഴൽനാടനും രംഗത്തെത്തി. അദ്ദേഹത്തിന് മുൻപിൽ താൻ അൽപൻ തന്നെയാണെന്നും ഇക്കാരണത്താൽ കൂടുതലൊന്നും പറയുന്നില്ലെന്നും കുഴൽനാടൻ പറഞ്ഞു. 'അദ്ദേഹം പറഞ്ഞത് അദ്ദേഹം പറഞ്ഞത് ഞാൻ അംഗീകരിക്കുകയാണ്. ഞാൻ അദ്ദേഹത്തിന്റെ മുൻപിൽ അല്പനും നിസ്സാരനുമാണ്. പ്രതികരിക്കാനുള്ള വലുപ്പം എനിക്കില്ല. ഞാൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അങ്ങനെ ഒരു കാരണവശാലും ആരെയും വേദനിപ്പിക്കാൻ വേണ്ടി ഒന്നും പറഞ്ഞിട്ടില്ല എന്ന് വിശ്വസിക്കുന്നു', മാത്യു കുഴൽനാടൻ വ്യക്തമാക്കി.












Click it and Unblock the Notifications