കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തിഗിരിയിൽ നവഒലി ജ്യോതിർ ദിനാഘോഷങ്ങൾ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

  • By Desk
Google Oneindia Malayalam News

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിർദിനം ആഘോഷങ്ങൾ മെയ് 1 ഉച്ചയ്ക്ക് ഒരുമണിക്ക് ആശ്രമം റിസർച്ച് സോൺ അങ്കണത്തിൽ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വി.മുരളീധരൻ എം.പി., കോലിയക്കോട് കൃഷ്ണൻനായർ, പാലോട് രവി, പി.കെ.കൃഷ്ണദാസ്, ആനാവൂർ നാഗപ്പൻ, അഡ്വ.എസ്. സുരേഷ്, പ്രൊഫ.തോന്നയ്ക്കൽ ജമാൽ, ഷാനിബ ബീഗം, എസ്.സുജാത, കെ.വേണുഗോപാലൻനായർ, അഡ്വ.എസ്.എം.റാസി, എം.ബാലമുരളി,സബിർ തിരുമല സ്വാമി നവനന്മ സ്വാമി പത്മപ്രകാശ തുടങ്ങിയവർ പങ്കെടുക്കും.

മേയ് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എം.എൽ .എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുല്ലക്കര രത്നാകരൻ എം.എ.എ. മുഖ്യപ്രഭാഷണം നടത്തും പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, എം.എ.വാഹിദ് , അരവിന്ദ് മേനോൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വൈ..ശോഭകുമാർ, എസ്.രാധാദേവി, ഇ.എ.സലീം, നെല്ലിക്കാട് അറബിക് കോളേജ് പ്രിൻസിപ്പൽ സെയ്ദലി മൗലവി, എ.എസ്. അനസ് സ്വാമി ജനനന്മ, എ.അബൂബക്കർ എന്നിവർ സംസാരിക്കും.

rajnath-singh

6 ന് നടക്കുന്ന സമ്മേളനം രാജ്യസഭ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനും ശാന്തിഗിരിയുടെ ഭവന നിർമ്മാണ പദ്ധതിയായ വാസശ്രീയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർവഹിക്കും. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും യാക്കോബ സിറിയൻ ചർച്ച് നെരണം മെത്രപ്പോലീത്ത ഗീവർഗ്ഗീസ് മോർകുറിലോസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, നെയ്യാറ്റിൻകര സനൽ, ജി.ആർ .അനിൽ, വി.ശിവൻകുട്ടി, കെ.പി.ചന്ദ്രൻ, എൻ വി.പ്രദീപ്കുമാർ, എം.എസ്.രാജു.കോലിയക്കോട് മഹേന്ദ്രൻ, അഡ്വ.എസ്.വി.സജീത്, എ.അനിൽകുമാർ, എസ്.സുധർമ്മിണി .ഗുരുസവിധ് ഡോ.ജി.ആർ.കിരൺ എന്നിവർ സംസാരിക്കും.
English summary
rajnath sing will inaugurate shanthigiri fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X