തലപ്പാവ് വിവാദം, രാജ്നാഥ് സിംഗ് പ്രതികരിയ്ക്കുന്നു
ദില്ലി: കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. തലപ്പാവ് അണിയിച്ചയാള്‍ കൊലക്കേസ് പ്രതിയാണോ എന്ന് എങങനെ അറിയുമെന്നാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയെ കൊലക്കേസ് പ്രതി വന്‍ പൊലീസ് കാവലിനിടയില്‍ തലപ്പാവ് അണിയിച്ചത് ഏറെ വിവാദമായിരുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് രാജ്‌നാഥ് സിംഗിനെ കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷ് തലപ്പാവ് അണിയിച്ചത്. സംഭവം വന്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി പ്രതികരണം അറിയിച്ചത്. തലപ്പാവ് അണിയിക്കുന്നയാള്‍ കൊലക്കേസ് പ്രതിയാണോ എന്ന് എങ്ങനെയാണ് അറിയുന്നതെന്നാണ് മന്ത്രിയുടെ പ്രതികരണം.

സംഭവം വിവാദമായതോടെ ബിജെപിയ്ക്കും സംസ്ഥാന പൊലീസിനും എതിരെ വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും തലപ്പാവിനായി നിന്നു കൊടുത്തവര്‍ ഇക്കാര്യം അറിയണമായിരുന്നെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.












Click it and Unblock the Notifications