പ്രതിരോധ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന സമഗ്ര പദ്ധതി അവതരിപ്പിച്ച് രാജ്നാഥ് സിങ്
ദില്ലി: ദില്ലിയില്‍ നടക്കുന്ന ഡിഫന്‍സ് കണക്ട് 2.0 ല്‍ (DefConnect 2.0) ഐ-ഡെക്സ്-പ്രൈമിനും ആറാമത്തെ ഡിഫൻസ് ഇന്ത്യ സ്റ്റാർട്ട്-അപ്പ് ചലഞ്ചിനും (DISC 6) തുടക്കം കുറിച്ച് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ്. പ്രതിരോധ മേഖലയിൽ അനുദിനം വളരുന്ന സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് 1.5 കോടി രൂപ മുതൽ 10 കോടി രൂപ വരെ പിന്തുണ ആവശ്യമുള്ള പദ്ധതികൾക്ക് സഹായം നൽകുന്നതിന് ഐ-ഡെക്സ് പ്രൈം ലക്ഷ്യമിടുന്നുതാണ് രാജ്നാഥ് സിങ് വ്യക്തമാക്കി.
ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ തുടർച്ചയായ വളർച്ചയുടെ ഫലമാണ് DefConnect 2.0 എന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. പുതിയതും തദ്ദേശീയവുമായ നിരവധി സാങ്കേതിക വിദ്യകളുടെ വികസനത്തിന് ഐഡെക്സ് സംരംഭം സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീന ആശയങ്ങളും സാങ്കേതിക വികാസങ്ങളും പ്രദർശിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് ഒരു പ്രധാന പ്ലാറ്റ്ഫോം നൽകിയതിന് ഐഡെക്സ്-നെ അദ്ദേഹം അഭിനന്ദിച്ചു.

ഐഡെക്സ് ഇതുവരെ 100-ലധികം ഐഡെക്സ് വിജയികളെ വിപണിയിൽ അവതരിപ്പിച്ചു. അതിലൂടെ ആയിരക്കണക്കിന് വൈദഗ്ധ്യവും നൈപുണ്യവുമുള്ള ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്നുവെന്ന വസ്തുതയെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഐഡെക്സ് വിജയികളെ ഉൽപ്പാദന സംരംഭങ്ങളിലേക്ക് കൊണ്ടുവരുന്നതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ഇമേജിംഗ്, സെൻസർ സംവിധാനങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട 38 പ്രശ്ന പരിഹാരങ്ങൾക്കായാണ് ഡിഫൻസ് ഇന്ത്യ സ്റ്റാർട്ട്-അപ്പ് ചലഞ്ച് (ഡി ഐ എസ് സി-6) ലക്ഷ്യമിടുന്നത്. മൂന്ന് സേനാവിഭാഗങ്ങൾക്കും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾക്കും പുറമെ, പുതുതായി രൂപീകരിച്ച ഏഴ് പ്രതിരോധ കമ്പനികൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സംഘടനകൾ എന്നിവയും ഡി ഐ എസ് സി-6 പരിപാടിയിൽ ഇത്തവണ ആദ്യമായി പങ്കെടുത്തു.
ഡി ഐ എസ് സി-5, ഓപ്പൺ ചലഞ്ച് (OC 2, 3) വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. കൂടാതെ, വ്യവസായ രംഗത്തെ പ്രമുഖരുമായി രണ്ട് സെഷനുകളും പരിപാടിയിൽ സംഘടിപ്പിച്ചു. കൂടാതെ, ഐഡെക്സ്-ഡിഫൻസ് ഇന്നോവേഷൻ ഓർഗനൈസേഷൻ (iDEX-DIO) പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പുകളുടെ ഒരു പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.
ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഇന്നോവേറ്റ് 4 ഡിഫെൻസ് ഇന്റേൺഷിപ്പിന്റെ (i4D) മൂന്നാം പതിപ്പും പരിപാടിയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications