രാജ്നാഥ് സിംഗിന്റെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് അഞ്ച് വരെ ശംഖുംമുഖം - ആൾ സെയിന്റ്സ് - ചാക്ക - വെൺപാലവട്ടം - കുഴിവിള - മുക്കോലയ്‌ക്കൽ - കഴക്കൂട്ടം - വെട്ടുറോഡ് - കാട്ടായിക്കോണം - പോത്തൻകോട് - ശാന്തിഗിരി റോഡിലും, കഴക്കൂട്ടം - കാര്യവട്ടം - ശ്രീകാര്യം - പോങ്ങുംമൂട് - ഉള്ളൂർ - കേശവദാസപുരം - പരുത്തിപ്പാറ - നാലാഞ്ചിറ - മാർ ഇവാനിയോസ് കോളേജ് - കുരിശടി റോഡിലും നാലാഞ്ചിറ - പരുത്തിപ്പാറ - കേശവദാസപുരം - പട്ടം - മുറിഞ്ഞപാലം - കുമാരപുരം - കിംസ് - വെൺപാലവട്ടം - ചാക്ക - ആൾ സെയിന്റ്സ് - ശംഖുംമുഖം റോഡിലും ഗതാഗതക്രമീകരണം ഉണ്ടായിരിക്കും.

റോഡുകളുടെ ഇരുവശത്തും പാർക്കിംഗ് അനുവദിക്കില്ല. നഗരത്തിൽ നടക്കുന്ന മേയ് ദിന റാലിയോടനുബന്ധിച്ച് ആർ.ആർ. ലാമ്പ് മുതൽ കിഴക്കേകോട്ട വരെയുള്ള എം.ജി റോഡിൽ റാലികളുടെ സമയക്രമമനുസരിച്ച് ഗതാഗതക്രമീകരണം ഏർപ്പെടും. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ളീനറോ ഉണ്ടായിരിക്കണം. പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഏതെങ്കിലും ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. വിപരീതമായ പ്രവർത്തിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് കൂടാതെ കർശന നിയമനടപടി സ്വീകരിക്കും. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മുൻകൂട്ടി എത്തണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications