India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയിലും ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ പാസാക്കി: ഷായും ബിനോയ് വിശ്വവും തമ്മില്‍ തർക്കം

Google Oneindia Malayalam News

ദില്ലി: ശക്തി പ്രതിപക്ഷ പ്രതിഷേധത്തിനിടെ ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയിലും പാസായി. രാഷ്ട്രീയ തടവുകാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ലെന്നും ബ്രെയിൻ മാപ്പിംഗും പോളിഗ്രാഫ് പരിശോധനയും നിയമപരിധിയില്‍ നിന്നും ഒഴിവാക്കുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം ബില്ലിനെ ഭയക്കുന്നതെന്തിനാണെന്ന ചോദ്യമുയർത്തിയ അമിത് ഷാ, മനുഷ്യാവകാശം, സ്വകാര്യത വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യ എതിര്‍പ്പുയര്‍ത്തരുതെന്നും പറഞ്ഞു.

ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയ്. 1920-ലെ തടവുകാരെ തിരിച്ചറിയൽ നിയമത്തിന് പകരമായി 2022-ലെ ക്രിമിനൽ നടപടിക്രമം (ഐഡന്റിഫിക്കേഷൻ) ബിൽ ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയിരുന്നു. നിയമമാകുന്നതിന് മുമ്പ് നിയമനിർമ്മാണം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറും.

കെ-റെയിൽ; കേന്ദ്ര സർക്കാരും റെയിൽവേ വകുപ്പും ഓഹരി പങ്കാളിത്തം പൂർണമായും പിൻവലിക്കണമെന്ന് കൊടിക്കുന്നിൽകെ-റെയിൽ; കേന്ദ്ര സർക്കാരും റെയിൽവേ വകുപ്പും ഓഹരി പങ്കാളിത്തം പൂർണമായും പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ

ബില്ലിനെ ന്യായീകരിച്ചുകൊണ്ട് വലിയ

ബില്ലിനെ ന്യായീകരിച്ചുകൊണ്ട് വലിയ വാദങ്ങളായിരുന്നു അമിത് ഷാ സഭയില്‍ ഉയർത്തിയത്. "സെക്ഷൻ 3 പ്രകാരം, ഇന്ത്യൻ സർക്കാരിന് പുതിയ നിയമങ്ങൾ ഉണ്ടാക്കാൻ അവകാശമുണ്ട്. ഞങ്ങൾ അത് നിർവ്വചിക്കുകയും രാഷ്ട്രീയ പ്രക്ഷോഭത്തിൽ ഏർപ്പെട്ടതിന്റെ പേരില്‍ ഒരു വ്യക്തിയും ഫിസിക്കൽ, ബയോമെട്രിക് രേഖകള്‍ നൽകേണ്ടതില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. പക്ഷേ, ഒരു രാഷ്ട്രീയ നേതാവാണെങ്കിൽ ഒരു ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ അയാൾ ഒരു പൗരനുമായി തുല്യനാകേണ്ടി വരും, "ഷാ പറഞ്ഞു.

ഇത് നമ്മുടെ മീരാ ജാസ്മിന്‍ തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ

പോലീസ് പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ

പോലീസ് പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിന് ഒരു രാഷ്ട്രീയ വ്യക്തിയെയും ഈ നിയമം പ്രയോഗിക്കില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ശിക്ഷാനിരക്ക് മെച്ചപ്പെടുത്തുകയാണ് നിയമനിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാ വ്യക്തമാക്കി. പോലീസിന്റെയും ഫോറൻസിക് ടീമുകളുടെയും ശേഷി വർദ്ധിപ്പിക്കുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു. മൂന്നാം മുറകള്‍ ഉപയോഗിക്കുന്നത് തടയാനും ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ പ്രോസിക്യൂഷൻ ഏജൻസികൾക്ക് ലഭ്യമാക്കാനുമാണ് നടപടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊലപാതകക്കുറ്റം ചുമത്തപ്പെട്ട 100 പേരിൽ 66 പേരും

കൊലപാതകക്കുറ്റം ചുമത്തപ്പെട്ട 100 പേരിൽ 66 പേരും കൊള്ളയടിച്ചതിന് 100 പേരിൽ 70 പേരും കുറ്റവിമുക്തക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കുറ്റവാളികളേക്കാൾ രണ്ടടി മുന്നിൽ നിൽക്കാൻ വേണ്ടിയാണ് ബിൽ കൊണ്ടുവന്നിരിക്കുന്നത്. ഇത് ആരുടെയും സ്വകാര്യത ലംഘിക്കാൻ പോകുന്നില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായി കേന്ദ്ര മന്ത്രി പറഞ്ഞു.

ഏതെങ്കിലും തടവുകാരന്റെ നാർക്കോ അനാലിസിസ്,

ഏതെങ്കിലും തടവുകാരന്റെ നാർക്കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ്, ബ്രെയിൻ മാപ്പിംഗ് എന്നിവ നടത്താൻ ഈ ബില്ലിലെ ഒരു വ്യവസ്ഥയും അനുവദിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അതേസമയം നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് (എൻസിആർബി) പോലീസ് വിരലടയാള ഇംപ്രഷനുകൾ അയയ്‌ക്കും. ഇത് ഡാറ്റാബേസിൽ നിലവിലുള്ള രേഖകളുമായി പൊരുത്തപ്പെടുന്നെങ്കിൽ മാത്രമേ വ്യക്തിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കിടൂ. മറ്റുള്ളവരുടെ വിരലടയാള വിവരങ്ങൾ പോലീസിന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമ്പൂർണ്ണ സംവിധാനം ഉണ്ടാക്കിയ ശേഷം ഞങ്ങൾ

ഒരു സമ്പൂർണ്ണ സംവിധാനം ഉണ്ടാക്കിയ ശേഷം ഞങ്ങൾ അത് അറിയിക്കും. അടുത്ത തലമുറയിലെ കുറ്റകൃത്യങ്ങൾ മനസ്സിലാക്കുകയും അവരുടെ ശൃംഖല തകർക്കുകയും വേണം. പോലീസും നിയമ നിർവ്വഹണ ഏജൻസികളും കുറ്റവാളികളേക്കാൾ രണ്ട് പടി മുന്നിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പോലീസിനെ ശാക്തീകരിക്കാനാണ് ഈ ശ്രമം. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, തെളിവ് നിയമം എന്നിവ ഭേദഗതി ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്നും പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സർക്കാർ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിൽ അവതരിപ്പിക്കുന്ന വേളയിൽ അമിത് ഷായും

ബിൽ അവതരിപ്പിക്കുന്ന വേളയിൽ അമിത് ഷായും ബിനോയ് വിശ്വവും തമ്മിൽ രാജ്യസഭയിൽ തർക്കമുണ്ടായി. നിയമം ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നായിരുന്നു സി പി ഐ അംഗം ബിനോയ് വിശ്വം ആരോപിച്ചത്. അതേസമയം രാഷ്ട്രീയ കൊലപാതകം നടക്കുന്ന കേരളത്തിൽ നിന്നുള്ള അംഗമായ ബിനോയ് വിശ്വത്തിന് അങ്ങനെ പറയാൻ അവകാശമില്ലെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്.

English summary
Rajya Sabha also passes the Criminal Procedure Identification Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X