ആര്‍എസ്പിയും വീരനും പോയിട്ടും കുലുങ്ങിയില്ല, കേരള കോണ്‍ഗ്രസ് എമ്മിനായി സ്വന്തം സീറ്റ് വിട്ടുകൊടുത്തു; കാരണം?
തിരുവനന്തപുരം: എല്‍ഡിഎഫിന് ലഭിക്കുന്ന രാജ്യസഭാ സീറ്റുകളില്‍ മുഴുവനും ഘടകകക്ഷികള്‍ക്കായി സിപിഎം വിട്ടുകൊടുക്കുന്നത് ചരിത്രത്തില്‍ ആദ്യം. ലോക്സഭാ, രാജ്യസഭാ സീറ്റുകള്‍ നേടിയെടുക്കാന്‍ അണുവിട വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സിപിഎം ആണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയമാണ് വിട്ടുവീഴ്ചയ്ക്ക് പിന്നില്‍ എന്നാണ് സൂചന.
തിരഞ്ഞെടുപ്പിലേറ്റ വന്‍തോല്‍വിക്കു പിന്നാലെ എല്‍ഡിഎഫില്‍ അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണ് പരാജയത്തിന് കാരണം എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതിനിടെയാണ് രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചക്ക് സിപിഎം തയ്യാറായിരിക്കുന്നത്. കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. കാലാവധി കഴിയുന്ന മൂന്ന് എംപിമാരും എല്‍ഡിഎഫിലാണ്.

എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) എന്നിവരുടെ കാലാവധിയാണ് കഴിയുന്നത്. നിലവിലെ നിയമസഭയിലെ കക്ഷിനില അനുസരിച്ച് എല്‍ഡിഎഫിന് രണ്ടും യുഡിഎഫിനും ഒന്നും സീറ്റുകളില്‍ വിജയിക്കാനാകും. ഒന്നിലേറെ സീറ്റുകള്‍ ഒഴിവ് വരുമ്പോള്‍ ഒരു സീറ്റ് സിപിഎം എടുക്കാറാണ് പതിവ്. ഇത്തവണയും അങ്ങനെയായിരുന്നു മുന്‍ധാരണ.
എന്നാല്‍ ശേഷിക്കുന്ന ഒരു സീറ്റിലേക്ക് സിപിഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി എന്നീ കക്ഷികള്‍ അവകാശവാദമുന്നയിച്ചതോടെയാണ് സ്വന്തം സീറ്റ് ത്യജിക്കാന്‍ സിപിഎം തയ്യാറായത്. മുന്‍കാലങ്ങളിലും ലോക്സഭാ, രാജ്യസഭാ സീറ്റുകള്‍ നേടിയെടുക്കാനായി മുന്നണിയില്‍ കലാപക്കൊടി ഉയര്‍ന്നപ്പോള്‍ അതില്‍ സിപിഎം വിട്ടുവീഴ്ച ചെയ്തിരുന്നില്ല. 2009 ലും 2014 ലും ആയിരുന്നു സമാന സാഹചര്യങ്ങള്‍ അവസാനമുണ്ടായിരുന്നത്.
2009 ല്‍ വീരേന്ദ്ര കുമാറിന്റെ ജനതാദളും 2014 ല്‍ ആര്‍എസ്പിയും എല്‍ഡിഎഫ് വിടുന്നത് പാര്‍ലമെന്റ് സീറ്റിനെ ചൊല്ലിയായിരുന്നു. ഇരു പാര്‍ട്ടികള്‍ക്കും അവര്‍ മത്സരിച്ചിരുന്ന ലോക്സഭാ സീറ്റ് സിപിഎം നിഷേധിച്ച് സ്വയം ഏറ്റെടുക്കുകയായിരുന്നു. രണ്ട് തവണയും സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയനായിരുന്നു. എന്നാല്‍ ഇത്തവണ ആ രാഷ്ട്രീയ സാഹചര്യമല്ല എന്നാണ് സിപിഎം വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ മുന്നണിയിലുള്ള ഘടകകക്ഷികളെ പിണക്കുന്നത് ബുദ്ധിയല്ല. കേരള കോണ്‍ഗ്രസ് എം കൂടെയുള്ളത് ക്രിസ്ത്യന്‍ വോട്ടുബാങ്കിനെ പിണക്കാതിരിക്കാന്‍ സഹായിക്കും. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട് എന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷവും നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷവുമാണ് ഇനി ശേഷിക്കുന്നത്.
അതിനാല്‍ തിരുത്തല്‍ നടപടികൡലേക്ക് കടന്നില്ലെങ്കില്‍ ഭരണം നഷ്ടമാകും എന്ന തിരിച്ചറിവിലാണ് സി പി എം. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് ജോസ് കെ മാണി തന്നെയായിരിക്കും രാജ്യസഭയിലേക്ക് മത്സരിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കോട്ടയായ പാലായില്‍ നിന്ന് മത്സരിച്ച ജോസ് അപ്രതീക്ഷിത പരാജയം നേരിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ കോട്ടയത്ത് നിന്ന് തോമസ് ചാഴിക്കാടന് തോല്‍ക്കുകയും ചെയ്തു.
ഇതോടെ പാര്‍ലമെന്റില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പ്രതിനിധിയില്ലാത്ത അവസ്ഥയാകുമായിരുന്നു. രാജ്യസഭാ സീറ്റ് ഇതിന് പരിഹാരമാകും. അതേസമയം സംസ്ഥാനത്ത് നിന്ന് ഇനി രാജ്യസഭയില്‍ ഒഴിവു വരുന്നത് 2027 ല്‍ ആണ്. അതായത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം. പി വി അബ്ദുല്‍ വഹാബ് (മുസ്ലിം ലീഗ്), ഡോ വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് (സി പി എം) എന്നിവര്‍ 2027 ഏപ്രിലില്‍ ഒഴിയും. ആ സമയത്ത് ഭരണപക്ഷം ആരാണോ അവര്‍ക്ക് രണ്ട് സീറ്റും പ്രതിപക്ഷത്തിന് ഒരു സീറ്റും ലഭിക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications