കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ആന്റണി ഇത്ര 'ദരിദ്രനാരായണനായത്' എങ്ങനെ? കിട്ടിയ ശമ്പളമൊക്കെ എവിടെപ്പോയി? എല്ലാം കള്ളത്തരമോ

Google Oneindia Malayalam News

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എകെ ആന്റണിയോളം പ്രതിച്ഛായ ഉള്ള ഒരു നേതാവ് ഇപ്പോള്‍ ഉണ്ടാകില്ല. ഗാന്ധിയന്‍, അഴിമതി വിരുദ്ധന്‍, സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്, നിരീശ്വരവാദി.... വിശേഷണങ്ങള്‍ ഏറെയാണ് അദ്ദേഹത്തിന്.

രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ എകെ ആന്റണി സമര്‍പ്പിച്ച സ്വത്ത് വിവര കണക്ക് കണ്ടപ്പോള്‍ കേരളം ശരിയ്ക്കും ഞെട്ടിയിരിയ്ക്കുകയാണ്. അത്രയ്ക്ക് 'ദരിദ്രനാരായണന്‍' ആണ് അദ്ദേഹം. മൂന്നേകാല്‍ ലക്ഷം രൂപ കുടിശ്ശികയും ഉണ്ട്.

1970 മുതല്‍ ഇതുവരെ ഏതെങ്കിലും ഔദ്യോഗിക പദവിയിലല്ലാതെ എകെ ആന്റണി ഇരുന്നിട്ടില്ല(ഇടയ്ക്ക് ഒരു അഞ്ച് വര്‍ഷം ഒഴികെ). എന്നിട്ടും എകെ ആന്റണിയ്ക്ക് എന്താണ് സംഭവിച്ചത്? അതോ ഇതെല്ലാം ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള സൂത്രമാണോ?

എന്ന് മുതല്‍

എന്ന് മുതല്‍

1970 ല്‍ ആണ് എകെ ആന്റണി ആദ്യമായി നിയമസഭയില്‍ എത്തുന്നത്. അതിന് ശേഷം അദ്ദേഹം അധികാരമില്ലാതെ ഇരുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

നിയമസഭില്‍ എത്തി ഏഴ് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ആന്റണിയെ തേടി മുഖ്യമന്ത്രിക്കസേര എത്തി. പിന്നീടദ്ദേഹത്തിന് സ്ഥാനമാനങ്ങളുടെ കാര്യത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡും എകെ ആന്റണിയുടെ പേരിലാണ്.

എത്രതവണ?

എത്രതവണ?

എകെ ആന്റണി മൂന്ന് തവണ കേരള മുഖ്യമന്ത്രി ആയിട്ടുണ്ട്. ഈ സമയത്തെല്ലാം അദ്ദേഹത്തിന്റെ ചിലവുകളെല്ലാം സര്‍ക്കാര്‍ തന്നെയല്ലേ വഹിച്ചിരുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ നല്ല ശമ്പളവും കിട്ടിയിരുന്നില്ലേ?

രാജ്യസഭയില്‍

രാജ്യസഭയില്‍

നാല് തവണ അദ്ദേഹം രാജ്യസഭയില്‍ എത്തി. ഇക്കാലത്തെല്ലാം എംപി എന്ന നിലയില്‍ ശമ്പളവും ആനുകൂല്യങ്ങളും അദ്ദേഹം പറ്റിയിരുന്നു.

കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി

മൂന്ന് തവണ കേന്ദ്ര മന്ത്രി ആയിരുന്നു എകെ ആന്റണി. അതില്‍ രണ്ട് തവണയും പ്രതിരോധ മന്ത്രിയായിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ കിട്ടിയ ശമ്പളം ഒക്കെ എവിടെ പോയി?

ഒന്നരലക്ഷം, പ്രതിമാസം

ഒന്നരലക്ഷം, പ്രതിമാസം

2010 ല്‍ കേന്ദ്ര മന്ത്രിമാരുടേയും എംപിമാരുടേയും ശമ്പളുവും ആനുകൂല്യങ്ങളും പുതുക്കിയിരുന്നു. അത് പ്രകാരം കേന്ദ്രമന്ത്രിയ്ക്ക് പ്രതിമാസം 1,4000 രൂപ ശമ്പളവും ആനുകൂല്യങ്ങളുമായി ലഭിയ്ക്കും. മറ്റ് ചിലവുകള്‍ സര്‍ക്കാര്‍ വകയും.

നാല് വര്‍ഷം ഇങ്ങനെ വാങ്ങിച്ചു

നാല് വര്‍ഷം ഇങ്ങനെ വാങ്ങിച്ചു

നാല് വര്‍ഷം ഈ കണക്കില്‍ ശമ്പളം വാങ്ങിച്ച ആളാണ് എകെ ആന്റണി. ഇത്തരത്തില്‍ ഒരു വര്‍ഷം മാത്രം അദ്ദേഹം പതിനാറ് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയിട്ടുണ്ട്. ആ പണം എല്ലാം എങ്ങനെയാണ് ചെലവായിപ്പോയത്.

എത്ര സ്വത്തുണ്ട്?

എത്ര സ്വത്തുണ്ട്?

ഇപ്പോള്‍ നല്‍കിയ സ്വത്ത് വിവരക്കണക്ക് പ്രകാരം എകെ ആന്റണിയ്ക്ക് ആകെയുള്ളത് 2.75 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമാണ്. സ്വന്തമായി ഒരു വാഹനമോ, എന്തെങ്കിലും ആഭരണങ്ങളോ ഇല്ല.

പണം ആയി

പണം ആയി

പണം ആയി എകെ ആന്റണിയുടെ കൈവശം ഉള്ളത് ആയിരം രൂപ മാത്രം ആണത്രെ!!!

 ബില്‍ കുടിശ്ശികയും

ബില്‍ കുടിശ്ശികയും

ഇതിനിടെ അദ്ദേഹം അമേരിയ്ക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്ക് പോയിരുന്നു. അവിടെ 3.23 ലക്ഷം രൂപയുടം ബില്‍ കുടിശ്ശികയും ഉണ്ടത്രെ അദ്ദേഹത്തിന്.

എന്ത് ചെയ്തു?

എന്ത് ചെയ്തു?

ഇത്രയും നാളും കിട്ടിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എല്ലാം എകെ ആന്റണി എന്ത് ചെയ്തു എന്നാണ് പ്രധാന ചോദ്യം. കഴിഞ്ഞ നാല് വര്‍ഷം മാത്രം അദ്ദേഹത്തിന്‍ കിട്ടിയ ശമ്പളം ദശലക്ഷങ്ങള്‍ വരും. അതെല്ലാം എവിടെയാണ് ചെലവായത്? അദ്ദേഹം തന്നെ മറുപടി തരേണ്ടിവരും.

English summary
Rajya Sabha Election: AK Antony's wealth and assets revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X