എല്ലാം പഴയപടി തന്നെ: കോണ്‍ഗ്രസിന് മുന്നില്‍ കീറാമുട്ടിയായി രാജ്യസഭ സ്ഥാനാർത്ഥി,മോഹികള്‍ ഒരു ഡസനിലേറെ
തിരുവനന്തപുരം: പതിവ് പോലെ രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിലും കോണ്‍ഗ്രസില്‍ വലിയ തർക്കമാണ് രൂപപ്പെട്ടിരിക്കുന്നത്. വിജയിക്കാവുന്ന ഏക സീറ്റിലേക്ക് നിരവധി നേതാക്കള്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് തർക്കം രൂക്ഷമായിത്. ഇതിനിടയിലാണ് എ ഐ സി സി ശ്രീനിവാസന്‍ കൃഷ്ണ എന്ന സ്വന്തം നോമിനിയേയും നിർദേശിച്ചത്. എം ലിജുവിന് വേണ്ടി കെ സുധാകരന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ വന്നപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തോറ്റവർ മണ്ഡലങ്ങളില്‍ പോയി പ്രവർത്തിക്കട്ടെയെന്ന നിലപാടായിരുന്നു കെ മുരളീധരന്‍ ഉള്‍പ്പടേയുള്ള ചിലർ സ്വീകരിച്ചത്.
ഇതോടെയാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ താല്‍ക്കാലികമായി നിർത്തിവെക്കാനുള്ള നിർദേശം ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നും വരുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനം റദ്ദ് ചെയ്യുകയും ചെയ്തു.

കെ സുധാകരന്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ വാർത്താ സമ്മേളനം വിളിച്ച് ചേർത്തിരുന്നു. എന്നാല്‍ സ്ഥാനാർത്ഥി ചർച്ചകള്‍ നിർത്തിവെക്കാനുള്ള എ ഐ സി സി നിർദേശം വന്നതിന് പിന്നാലെ വാർത്താ സമ്മേളനം റദ്ദ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഹൈക്കമാന്‍ഡിന് വിടാനും കെപിസിസി തീരുമാനിച്ചിട്ടുണ്ട്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി തിങ്കളാഴ്ചയാണ്. അതിനാല്‍ ഇന്ന് തന്നെ സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കാനായിരുന്നു കെ പി സി സി ആലോചിച്ചിരുന്നത്. പരാജയപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കെ മുരളീധരന്‍ കത്തയക്കുകുയം ചെയ്തിരുന്നു.

ഇതോടെ ഒരു ഘട്ടത്തില്‍ ഇതുവരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തയാളെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമുണ്ടായി. സ്ഥാനാർത്ഥിക്കുള്ള മാനദണ്ഡങ്ങളൊന്നും എ ഐ സി സി നിർദ്ദേശിക്കാത്തിനാലാണ് സ്ഥാനാർത്ഥി മോഹികളുടെ എണ്ണം ഇത്രയധികം വർധിച്ചത്. അതേസമയം, യുവാക്കളെ തന്നെ പരിഗണിക്കുമെന്ന സൂചനയാണ് കെ പി സി സി അധ്യക്ഷന്‍ നല്‍കുന്നത്.

അതേസമയം സീറ്റു മോഹവുമായി മുതിർന്ന നേതാവ് കെ വി തോമസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലാണ് ദില്ലിയിലുണ്ട്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂലമായ നിലപാടായിരുന്നില്ലെന്നാ സൂചന. അതേസമയം എ ഐ എ സി സി ജനറലല്‍ സെക്രട്ടി ശ്രീനിവാസന്‍ രാമകൃഷ്ണന്‍ ഞങ്ങളുടെ നോമിനിയല്ലെന്നും ഹൈക്കമാന്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ മുന്‍ ഡി സി സി അധ്യക്ഷന്‍ എം ലിജു, മുന്‍ എംഎല്‍എമാരായ ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം, സതീശന്‍ പാച്ചേനി, എന്നീ പേരുകളാണ് അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തോറ്റവർക്ക് സീറ്റ് നല്‍കരുതെന്ന ചർച്ചകള്‍ ഉയർന്ന് വന്നപ്പോള്‍ ഇവരുടെ സാധ്യത മങ്ങുകയായിരുന്നു. ഇതിനിടെ മുതിർന്ന നേതാവ് എം.എം.ഹസന്റെ പേര് എ ഗ്രൂപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.

മുതിർന്ന നേതാക്കളെ പരിഗണിക്കുന്നില്ലെങ്കിൽ ജയ്സൺ ജോസഫ്, സോണി സെബാസ്റ്റ്യൻ എന്നിവരെ പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. അതിനിടെ രമേശ് ചെന്നിത്തലെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഒരുവിഭാഗം നേതാക്കള്‍ ഉയർത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Recommended Video

കേരളത്തിലേത് ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഈ മാസ്ം 31 നടക്കുന്നത് .കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് കേരളത്തില്‍ നിന്നും അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ കാലാവധി തീരുന്നത്. പഞ്ചാബിൽ 5 സീറ്റിലേയ്ക്കും, അസമിൽ രണ്ടു സീറ്റിലേയ്ക്കും , ഹിമാചൽ പ്രദേശ് , നാഗാലാൻഡ് , ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതം രാജ്യസഭാ സീറ്റുകളിലേക്കും കേരളത്തിനോടൊപ്പം തന്നെ മാര്‍ച്ച് 31-ന് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം 14ന് വരും. 21നു നാമനിർദേശ പത്രികാ സമർപ്പണം. 31ന് തിരഞ്ഞെടുപ്പ് പൂർത്തിയാക്കി അന്ന് വൈകീട്ട് 5 ന് തന്നെ വോട്ടെണ്ണല്‍ നടക്കും.
-
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications